വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

ആലപ്പുഴ. കുട്ടികളോട് മോശായി പെരുമാറിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. സിപിഎം നേതാവ് കൂടിയായ ശ്രീജിത്താണ് വീണ്ടും പോലീസ് പിടിയിലായത്. മറ്റൊരു വിദ്യാര്‍തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീജിത്ത് ചെട്ടിക്കുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗമാണ്. വിനോദയാത്രയ്ക്കിടയിലും സ്‌കൂളില്‍ വെച്ചും ശ്രീജിത്ത് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി.

അധ്യാപകനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പുന്നപ്ര പോലീസ് സ്‌റ്റേഷനല്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മാര്‍ച്ച് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്നും പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണ് വീണ്ടും പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ ശ്രീജിത്തില്‍ നിന്നും രാജി എഴുതി വാങ്ങിയിരുന്നു.