പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മകുറി പലരുടേയും ഉറക്കം കെടുത്തുന്നു

പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മകുറി ആരുടെ ഉറക്കമാണ് കെടുത്തുന്നത് പലർക്കും ആ ഭസ്മകുറി ദഹിക്കുന്നില്ല എന്നാൽ പ്രജ്ഞാനന്ദയെ ഓര്‍മ്മിയ്‌ക്കുമ്പോള്‍ ആദ്യം തെളിഞ്ഞുവരിക നെറ്റിയില്‍ പൂശിയിരിക്കുന്ന ആ ഭസ്മക്കുറിയാണ്. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച ശീലമാണിത്. എല്ലാ ദിവസവും കുളിച്ചു കഴിഞ്ഞാല്‍ ഭസ്മക്കുറി തൊടുക എന്നത്. പ്രജ്ഞാനന്ദയുടെ അച്ഛന്‍ രമേഷ് ബാബുവും സ്ഥിരമായി ഭസ്മക്കുറി തൊടുന്ന ആളാണ്. അമ്മയുടെ ഈ ഉപദേശം പ്രജ്ഞാനന്ദ അതേ പടി അനുസരിക്കുന്നു. അത് ലോകത്തിന്റെ ഏത് കോണിൽ ആയാലും .ഞാന്‍ എല്ലാ ദിവസവും എല്ലാസമയത്തും വിഭൂതി നെറ്റിയിലണിയും. ഇതാണ് നെറ്റിയിൽ എന്താണ് എന്ന് ചോദിക്കുന്നവരോട് പ്രഞ്ജന്ദയുടെ മറുപടി

പക്ഷെ ഈ ഭസ്മക്കുറി ചിലരുടെ സ്വാസ്ഥ്യം കെടുത്തുന്നു. ഫിഡേ ലോക ചെസ്സില്‍ അജയ്യനായി കരുതിയ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി തോല്‍പിച്ചെങ്കിലും ഒടുവില്‍ പ്രജ്ഞാനന്ദ കീഴടങ്ങിയപ്പോള്‍ “സംഘിയെ തോല്‍പിച്ച യഥാര്‍ത്ഥ പോരാളി” എന്നാണ് മാഗ്നസ് കാള്‍സനെ മുഹമ്മദ് അബ്ദുള്ള എന്നയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. അത്രയ്‌ക്കുണ്ട് ചിലരുടെ മനസ്സിലെ ഭസ്മക്കുറിയോടുള്ള വിരോധം.=പലപ്പോഴും മതേതര വാദികളായി മേനിനടിക്കുന്ന മാധ്യമങ്ങള്‍ പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മക്കുറി ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ് ഉപയോഗിക്കുന്ന പതിവുണ്ട്. ഇതിന് ഉദാഹരണമാണ് ഹിന്ദു ദിനപത്രത്തില്‍ വരുന്ന പ്രജ്ഞാനന്ദയുടെ ചില ഫോട്ടോകള്‍. മതവും ഭാരതീയ സംസ്കാരവും പോക്കറ്റില്‍ കൊണ്ടുനടക്കുന്ന പയ്യന്‍ എന്നാണ് പ്രജ്ഞാനന്ദയെ വിശേഷിപ്പിക്കുന്നത്.2023ല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ ഐടി സെല്‍ ചുമതലയുള്ള സംയുക്ത ബസു (ബംഗാളി മതേതരവാദി) പങ്കുവെച്ച പോസ്റ്റ് നോക്കിയാൽ ഈ കുട്ടി നെറ്റിയില്‍ അണിഞ്ഞിരിക്കുന്നത് എന്താണ്? ഹിന്ദുമതത്തിന്റെ പ്രതീകമായ അടയാളം. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നത്? പൊതുസ്ഥലങ്ങളില്‍ ഇത്തരം കുറികള്‍ നിരോധിക്കണം.”

എന്തായാലും പ്രജ്ഞാനന്ദ തന്റെ ശീലം മുടക്കുന്നില്ല. പ്രജ്ഞാനന്ദ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ? വിഷ്ണുവിന്റെ അവസാനത്തെ അവതാരം എന്നാണ്. വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ കല്‍ക്കിയെ ആരാധിക്കുന്നവരാണ് പ്രജ്ഞാനന്ദയുടെ മാതാപിതാക്കള്‍. ആ അവതാരം എന്തായാലും ഈ ഭസ്മക്കുറി ഏത് നഗരത്തിന്റെ ആധുനികത തൊട്ടുവിളിച്ചാലും ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല ഇപ്പോള്‍ കാന്‍ഡിഡേറ്റ്സ് ചെസ് നടക്കുന്ന കാനഡയിലെ ടൊറന്‍റോയിലും 18കാരനായ പ്രജ്ഞാനന്ദയുടെ നെറ്റിയില്‍ വിഭൂതിയുണ്ട്. വൃത്തിയില്‍ വരച്ച വിഭൂതി. പലര്‍ക്കും അത് ഒരു ആശ്വാസവുമാണ്.

ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ. ഓരോ ഇ ൻഡ്യക്കാരനും അഭിമാനിക്കാം ചെസ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം. കുഞ്ഞുമിടുക്കന്‍ പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മ കുറി കാണുമ്പോൾ അവൻ പ്രതിനിധാനം ചെയുന്ന ഒരു തലമുറയെകുറിച്ച പറയാതിരിക്കാൻ ആകില്ല. തമിഴ് ജനത എന്ന ത്ഭുദത്തെ, അവരുടെ ലാളിത്യത്തെ .പ്രജ്ഞന്ദയുടെ വിജയത്തെ ചൂണ്ടിക്കാണിച്ച വായിച്ച ഒരു ഫേസ് ബുക്ക് പോസ്റ്റ് ആ സമൂഹത്തെ കുറിച്ച ഒരു വിശകലനം നടത്താൻ ഉള്ള പ്രേണയായി മുഴുവൻ ഇന്ത്യക്കാരെയും അദ്‌ഭുതപ്പെടുത്തുന്ന നിഷ്കളങ്കവും ഗ്രാമീണവുമായ ചില പ്രതീകങ്ങൾ അത് ഓരോ തമിഴ് നാട്ടുകാരനും ഉണ്ട്. ശ്രദ്ധിച്ചാൽ മനസിലാകും ഒരു വലിയ ഉദ്യോഗസ്ഥൻ ഐ എ എസ്സുകാരൻ പോലും പച്ചക്കറിക്കടയിൽ കയറുമ്പോൾ കയ്യിലെടുത്തിരിക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു കായസഞ്ചിയാകാം, കടുംനിറമാർന്നൊരു ചേലയാകാം, നെറ്റിക്ക് കുറുകെയിട്ട ഒരു ഭസ്മക്കുറിയാകാം. നിശ്ചയദാർഢ്യമുള്ള കണ്ണുകൾ. നിഷ്കളങ്കവും അതേസമയം വിജയം കൊതിക്കുന്നതും.
ഈ പ്രതിഭകളുടെ വീടുകളിൽ ഒന്ന് പോയി നോക്കൂ.. ഒരഹങ്കാരവുമില്ലാതെ വണക്കം പറയുന്ന ഒരച്ഛനെ കാണാം. സ്വാദേറിയ തമിഴ് സാമ്പാറുണ്ടാക്കുന്ന അമ്മയെയും. അവരുടെ വിജയങ്ങളിൽ അവർക്കഹങ്കാരമില്ല. ഉണ്ടായാലും, അത്, ബഹളങ്ങളുടെയല്ല.

ഒരു മരം പോലെയാണ് തമിഴൻ. സംസ്കാരത്തിന്റെ മണ്ണിൽ അവന്റെ വേരുകൾ ഉറച്ചിരിക്കുമ്പോൾ അതിരുകളില്ലാത്ത ആകാശത്തേയ്ക്ക് അവന്റെ ശിഖരങ്ങൾ ഉയർന്നുപൊങ്ങും. സ്വന്തം മണ്ണിനെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമുള്ള കറതീർന്ന അഭിമാനമാണുള്ളത് തമിഴന്. ദൈവപ്പുലവർ തിരുക്കുറലിൽ അരുളിയിട്ടുണ്ട്, തമിരുടെ ആണും പെണ്ണും എങ്ങനെ സമൂഹത്തിൽ ഇടപെടണമെന്ന്. എങ്ങനെ നന്നായി ജീവിക്കണമെന്ന്. എങ്ങനെ അവർ നന്മകൾ ചെയ്യണമെന്ന്. അതവരിന്നും അനുസരിക്കും. മലയാളിയുവത സഹ്യനപ്പുറത്തേയ്ക്കും ഇടയ്ക്കൊക്കെ നോക്കണം. തായ്മൊഴിയെയും കുലദൈവത്തെയും നാടിന്റെയും വീടിന്റെയും തനിമയെയും സ്വന്തം സംസ്കാരത്തെയും കൈവിടാതെ, ഗുരുക്കന്മാരെ വണങ്ങി ഉലകം വെല്ലാൻ കെൽപ്പുള്ള പുതുതലമുറ തമിഴ് മണ്ണിൽ ഇപ്പോഴുമുള്ളത് കാണണം.

പ്രഗ്നനന്ദ ഇത് ഒരു വിസ്മയത്തിന്റെ പേരാണ് .പതിനേഴാം വയസ്സിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ ഒരു സാധാരണക്കാരനായ പയ്യൻ. അതാണ് പ്രഗ്‌നന്ദ .തന്റെ വളർച്ചയിൽ പ്രഗ്യനന്ദയ്ക്ക് കൂട്ടായി നിന്നത് അമ്മയാണ് ചെന്നൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ അമ്മ നാഗലക്ഷ്മിയാണ് ഒപ്പം നടന്നത്.ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്.