തൊടുപുഴ കൂട്ടക്കൊലയിൽ കാരണം തിരഞ്ഞ് പൊലീസ്

തൊടുപുഴ കൂട്ടക്കൊലയിൽ കാരണം തിരഞ്ഞ് പൊലീസ്.മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകം?

തൊടുപുഴ കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയതിന്റെ കാരണം തിരഞ്ഞ് പൊലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചരയടി ഉയരവും അത്രതന്നെ വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും അദ്ദേഹത്തിൻറെ മകൻ ആദർശിനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങൾ കുഴിച്ചു മൂടാനും ഒരാൾക്കൊറ്റയ്ക്കു കഴിയില്ലെന്നും പിന്നിൽ ഒരു സംഘമുണ്ടെന്നും പോലീസിന് സംശയമുണ്ട്.നെൽ മണികൾ ഉപയോഗിച്ചു കണക്കുകൂട്ടിയാണു കൃഷ്ണൻ പൂജകൾ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉൾപ്പെടെ നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളിൽനിന്നു പോലും ആളുകൾ കൃഷ്ണനെ തേടി എത്തിയിരുന്നെന്നും സഹോദരനും പോലീസിൽ മൊഴി നൽകി. അങ്ങനെ എങ്കിൽ ഇത് എവിടെയൊക്കെയാണെന്നതു സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൃഷ്ണനും ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. അടുത്തുതന്നെയാണു താമസിച്ചിരുന്നതെങ്കിലും കൃഷ്ണനും കുടുംബവും സഹോദരങ്ങളുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല അമ്മ മരിച്ചിട്ടുപോലും ചടങ്ങുകളിൽ കൃഷ്ണൻ പങ്കെടുത്തിരുന്നില്ലെന്നും നാട്ടുകാർ അറിയിച്ചു.അതേസമയം കൊലപാതകം നടന്നു തുടർന്നുള്ള ദിവസങ്ങളിൽ കനത്ത മഴയായിരുന്നതിനാൽ പൊലീസ് ഡോഗ് സ്ക്വാഡിനും ഫൊറൻസിക് സംഘത്തിനും കാര്യമായ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തത് അന്വേഷണ സംഘത്തിനു കടുത്ത വെല്ലുവിളിയാണ്.

കഴിഞ്ഞദിവസമാണ് വണ്ണപുറത്ത് മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50),മകള്‍ ആര്‍ഷ കൃഷ്ണന്‍ (21),മകന്‍ ആദര്‍ശ് (17) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്.

https://youtu.be/cjL_Uo4stOI