”രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ” സന്ദേശമുയര്‍ത്തി പൊതുമാപ്പ്

”രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ” സന്ദേശമുയര്‍ത്തി പൊതുമാപ്പ്. ദുബായില്‍ ആണ് പൊതുമാപ്പ്.

രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശമുയര്‍ത്തിദുബായിൽ പൊതുമാപ്പ്. .നിയമവിരുദ്ധ താമസക്കാര്‍ക്ക് നിയമവിധേയരായി രാജ്യത്ത് തുടരുവാനോ ശിക്ഷയോ പിഴയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇയില്‍ പൊതുമാപ്പിന് തുടക്കം. ആദ്യമായാണ് ഇത്തരമൊരു സൗകര്യം പൊതുമാപ്പ് അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഈ തീരുമാനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസകരമാകും. ആര്‍ക്കും യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് പൊതുമാപ്പിന്റെ പ്രധാന സവിശേഷതയാണ് . ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവായിരിക്കുമെന്നാണ് നിഗമനം.രാജ്യത്തേക്ക് രേഖകളൊന്നുമില്ലാതെ നുഴഞ്ഞുകയറിയവര്‍ക്കും തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കൈയിലുള്ള രാഖകള്‍ സഹിതം പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തിയാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി.
അതേസമയം പൊതുമാപ്പിന് ശേഷവും മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ പിഴയും കടുത്ത ശിക്ഷാനടപടിയും നേരിടേണ്ടി വരും.

ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരുന്നത്.2012-ല്‍ ആയിരുന്നു അവസാന പൊതുമാപ്പ് . 62,000 പേരാണ് അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യംവിട്ടത്. രണ്ടുമാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി.വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുമാപ്പ് നടപ്പാക്കുക.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/ihe4fYHRBDg