കാപ്റ്റൻ പിണറായിയെ പിടിച്ചു കെട്ടി വീഡി സതീശൻ

മന:ശാസ്ത്രപരമായ വേട്ടയാണ് ഭരണപക്ഷത്തെ ബഹുഭൂരിപക്ഷം പേരും ഈ ദിവസങ്ങളിൽ പ്രതിപക്ഷത്തെ ഉന്നമിട്ട് നടത്തിയത്, തുടർഭരണം എന്ന പ്രത്യേകമായ അന്തരീക്ഷം കാരണമായിരിക്കാം. ‘ക്രിയാത്മകമാകൂ, പ്രതിപക്ഷമേ…’ എന്ന് ഭരണപക്ഷത്ത് നിന്നുള്ള മുക്കാലേ അരക്കാലും അംഗങ്ങളും പ്രതിപക്ഷത്തോട് വിളിച്ചുപറഞ്ഞു. ക്രിയാത്മകം എന്ന പദത്തിന് പ്രതിപക്ഷം കല്പിക്കുന്ന മാനം എന്തുതന്നെയായാലും ഭരണപക്ഷത്തിന്റേത് മാത്രമായ നിഘണ്ടുവിൽ അതെങ്ങനെയായിരിക്കും വിവക്ഷിക്കുകയെന്ന് ഇനിയും നിശ്ചയമില്ല. എന്നിരുന്നാലും പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം തന്നെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോവുന്ന ഭരണമാണ് കാണുവാൻ കഴിയുന്നത് പ്രതിപക്ഷത്തിന്റെ പ്രസക്തി വളരെ പ്രകടമാണ് ഈ ദിവസങ്ങളിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുവാൻ വീഡി സതീശന് കഴിയുന്നുവെന്നത് അഭിനന്ദനാർഹമാണ്,പ്രതിപക്ഷത്തിന്‌റെ മൂന്ന് ക്രിയാത്മ നിര്‌ദേശങ്ങള് സര്ക്കാര് സ്വീകരിച്ചതിൽ സന്തോമെന്ന് വി.ഡി സതീശന് പറയുമ്പോൾ അതു ജനശബ്ദമാകുവാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു എന്നതിന്റെ കൂടി നേര്കാഴ്ചയാണ്

ഈ ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രതിപക്ഷത്തിന് ഈ നേട്ടമുണ്ടാക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. തീരദേശ സംരക്ഷണത്തിന് വേണ്ടി പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. വിഴിഞ്ഞം അഴിമുഖത്ത് മണല് കെട്ടിക്കിടക്കുന്നതുകൊണ്ട് ഒന്നരവര്‌ത്തോളമായി അപകടങ്ങള് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 3 മത്സ്യത്തൊഴിലാളികള് സമീപ ദിവസങ്ങള് മരണപ്പെടാനും കാരണമായിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതില് ഒന്നര വര്ഷമായി ഗവര്ണമെന്‌റും അദാനി പോര്ട്ടും തമ്മിലുള്ള തര്ക്കം നിലനില്ക്കുകയായിരുന്നു. ഈ വിഷയം പ്രതിപക്ഷം നിയമസഭയില് ഉന്നയിച്ച് 24 മണിക്കൂറിനകം തന്നെ മത്സ്യത്തൊഴിലാളികള്ക്ക് അപകടകരമായ രീതിയില് കിടന്നിരുന്ന മണല് നീക്കം ചെയ്യാന് നടപടികള് സ്വീകരിച്ചുവെന്നതില് സന്തോമെന്ന് വി.ഡി സതീശന് പറഞ്ഞു

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് റെക്കോര്ഡ് ചെയ്യുന്നതില് ഐസിഎംആര് നിര്‌ദേശങ്ങല് ലംഘിക്കുന്നുവെന്നും മരണനിരക്ക് മറച്ചു വെക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. രോഗിയെ ചികിത്സിച്ച ഡോക്ടറാണ് മരണകാരണം തീരുമാനിക്കേണ്ടത്.തിരുവനന്തപുരത്ത് ഇരിക്കുന്ന ഒരിക്കല് പോലും കാണാത്ത മാനേജിങ് കമ്മിറ്റിയല്ല ഇത് തീരുമാനിക്കേണ്ടത് എന്ന ശക്തമായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നു. ഇനി മുതല് ഡോക്ടര്മാര് ആയിരിക്കും മരണകാരണം തീരുമാനിക്കുന്നതെന്ന്. ഐസിഎംആര് നിര്‌ദേശങ്ങള് പാലിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സഭയില് പറ്െങ്കിലും മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച വിയങ്ങള് പരിഗണിച്ച് പുതിയ തീരുമാനത്തില് വന്നതില് സന്തോഷമുണ്ട്െന്ന് വി.ഡി

മൂന്നാമത്തെ വിഷ യമായി പ്രതിപക്ഷം ഉന്നയിച്ച ഓണ്‌ലൈന് ക്ലാസുമായി ബന്ധപ്പെട്ടായിരുന്നു. സംസ്ഥാനത്തെ ഓണ്‌ലൈന് ക്ലാസുകളില് നിന്ന് ഏഴ് ലക്ഷത്തിലധികം കുട്ടികള് പുറത്താണെന്നും അവര്ക്ക് ആവശ്യത്തിന് സൗകര്യങ്ങള് ഇല്ലെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പട്ടികജാതി-പട്ടിക വര്ഗ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്ക്ക് കൂടി ഇത്തരം സൗകര്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തില് ഇന്നലെ വൈകുന്നേരം തന്നെ ഉത്തരവ് ഇറങ്ങിയെന്നും സൗകര്യങ്ങള് ഇല്ലാത്ത കുട്ടികള് ഏതെക്കെയാണെന്ന് പരിശോധിക്കാന് തീരുമാനം ആയെന്നും പ്രതിപക്ഷ നേതാവ്. ക്രിയാത്മകമായി പ്രതിപക്ഷം ഉന്നയിച്ച 3 നിര്‌ദേശങ്ങള് സര്ക്കാര് ഗൗരവമായി എടുത്തതില് സന്തോമുണ്ടെന്നും 3 തീരുമാനത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന് വ്യക്തമാക്കി.