കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാന്യമുള്ള ഒരു നേതാവെങ്കിലും ബിജെപിയില്‍ പോയോ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാന്യമുള്ള ഒരു നേതാവെങ്കിലും ബിജെപിയില്‍ പോയോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ബിജെപിക്കാര്‍ ഒരു തവണ വന്ന് ഇളക്കിയതിനുള്ള തിരിച്ചടി 24 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് കിട്ടിയില്ലെയെന്നും സതീശന്‍ പരിഹസിച്ചു.

തന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓമന മകളെ ജയിലിലാക്കുമെന്ന് പറഞ്ഞ വ്യവസായ പ്രമുഖനു മറുപടി നല്‍കാന്‍ ഒരു സിപിഎമ്മുകാരന്‍ പോലും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

കേരളത്തില്‍ വലിയ പ്രാധാന്യമുള്ള വ്യക്തികള്‍ ആരെങ്കിലും പോയോ. ബിജെപിക്കാര്‍ ഒരു പ്രാവശ്യം വന്ന് ഇളക്കി. അതിനുള്‌ലത് കേരളത്തിലെ ബിജെപി നേതൃത്വത്തിന് കൃത്യമായി തന്നല്ലോ എന്നും സതീശന്‍ ചോദിച്ചു.