ഓടുന്ന ബൈക്കിലിരുന്ന് യുവതികളുടെ അഭ്യാസപ്രകടനം, പരസ്പരം ചുബിക്കുന്ന യുവതികളുടെ ദൃശ്യം വൈറല്‍

ന്യൂഡല്‍ഹി. അപകടകരായ രീതിയില്‍ ബൈക്ക് ഓടിക്കുകയും ബൈക്കില്‍ മുഖത്തോട് മുഖം നോക്കി പരസ്പരം ചുംബിച്ച് യുവതികള്‍. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവതികള്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത്. തമിഴ്‌നാട്ടില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ബൈക്കിലാണ് ഇവര്‍ അഭ്യാസപ്രകടനം നടത്തിയത്. എന്നാല്‍ വിഡിയോ ആദ്യമായി പുറത്ത് വന്നത് ജാര്‍ഖണ്ഡിലെ ഇന്‍സ്റ്റഗ്രാം പേജിലാണ്.

ബൈക്കില്‍ യാത്ര ചെയ്യുന്ന യുവതികള്‍ പരസ്പരം ചുംബിക്കുന്നത് ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കും. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പെട്രോള്‍ ടാങ്കിന് മുകളില്‍ ഇരിക്കുന്ന യുവതി ബൈക്ക് ഓടിക്കുന്ന യുവതിയെ ചുംബിക്കുന്നതാണ് ദൃശ്യങ്ങളില്‍. മറ്റൊരു വാഹനത്തില്‍ ഇരുന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഓടുന്ന ബൈക്കിന്റെ ഹാന്‍ഡില്‍ ആ സമയം ആരും നിയന്ത്രിക്കുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.