ഓടുന്ന ലോറിയില്‍ കൈവച്ച് കോഴിക്കോട് യുവാവിന്റെ ബൈക്കോടിക്കൽ, വീഡിയോ

റോഡിൽ നിയമം കൈയ്യിലെടുക്കുന്നത് വീണ്ടും. എത്ര ബൈക്ക് യാത്രക്കാർ ദിനം പ്രതി റോഡിൽ പിടഞ്ഞ് മരിച്ചാലും പഠിക്കില്ല. ഇതാ കോഴിക്കോട് യുവാവിന്റെ ഓടുന്ന ലോറിയിൽ കൈവയ്ച്ച് യുവാവിന്റെ ബൈക്കോടിക്കൽ.. എത്ര അപകടങ്ങള്‍ കണ്ടാലും പഠിക്കാത്തവരാണ് മലയാളി എന്നതിന് തെളിവാണ് കോഴിക്കോട് ടൗണിലൂടെ സൈക്കിള്‍ സവാരി നടത്തിയ യുവാവിന്റെ വീഡിയോ. സൈക്കിള്‍ യാത്രക്കാരെ റോഡിലൂടെ നാം കാണാറുണ്ട്.. എന്നാല്‍ ഈ സൈക്കിള്‍ യാത്ര കണ്ടാല്‍ നമ്മുടെ കണ്ണ് തള്ളും.

സുരക്ഷയ്ക്കായി ഹെല്‍മറ്റ് വെച്ചിട്ടുണ്ടെങ്കിലും അപകടം വിളിച്ചു വരുത്തുന്ന തരത്തിലായിരുന്നു ആ യാത്ര. മുന്നില്‍ പോകുന്ന ലോറിക്കൊപ്പമെത്താന്‍ ആഞ്ഞു ചവിട്ടി വിടുകയാണ് യുവാവ്. ലോറിക്കൊപ്പമെത്തിയ യുവാവിന്റെ തുടര്‍ യാത്ര ലോറിയില്‍ പിടിച്ചുകൊണ്ടായിരുന്നു. ഏറെ ദൂരം ഈ അവസ്ഥയില്‍ നടത്തിയ യാത്രക്കിടെ അപകടകരമായ നിരവധി സാഹചര്യങ്ങലും ഉണ്ടായി. ഇരു ഭാഗത്തു കൂടിയും മറ്റ് വാഹനങ്ങള്‍ കയറി പോകുന്നതും വിഡിയോയില്‍ കാണാം.

ഇടയ്ക്ക് കൈവിട്ടു പോയ യുവാവ് ലോറിക്കൊപ്പമെത്താന്‍ വീണ്ടും സൈക്കിളിന് വേഗത കൂട്ടുന്നു. പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രികരാണ് ഈ സാഹസം വിഡിയോയില്‍ പകര്‍ത്തിയത്. കോഴിക്കോട് എയര്‍പോര്‍ട്ട് ബൈപ്പാസ് റോഡില്‍ പുളിക്കല്‍ വെച്ചാണ് സംഭവം. യുവാവിന്റെ അപകട സാഹസികതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അപകടകരമായ രീതിയില്‍ സൈക്കിള്‍ യാത്ര നടത്തുന്നത് ലോറി ഡ്രൈവറും കണ്ടിട്ടുണ്ടാകാം. ബാലന്‍സില്‍ മാത്രം മുന്നോട്ട് പോകുന്ന സൈക്കിളില്‍ നിന്നും ഒന്ന് തെന്നിയാല്‍ അത് വലിയൊരു ദുരന്തമാകുമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തില്‍ ഇടപെടുമെന്നാണ് വിവരം.

https://www.facebook.com/sekhar.balu/videos/10218386641289827/