വിദ്യയുടെയും പ്രേകുമാറിന്റെയും മകനെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയ്യാറായില്ല; ആറാം ക്ലാസുകാരന്‍ അനാഥനായി

വിദ്യയുടെയും പ്രേം കുമാറിന്റേയും ഇളയമകന്‍ ആരോരുമില്ലാതെ തെരുവിലിറങ്ങേണ്ട അവസ്ഥയിലുമായി. വിദ്യ ഇവരുടെ മൂത്തമകളെ ബന്ധുക്കള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.

ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലി പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണ കേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് കൊണ്ടുപോകും വഴിയാണ് പ്രേംകുമാര്‍ പോലീസ് പിടിയിലായത്. ഇതോടെ സുനിതയും പ്രേംകുമാറും കാണിച്ച ക്രൂരതയ്ക്ക് ഇരയായത് ഈ പത്തുവയസുകാരനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായി. സംഭവം പുറത്തറിയുന്നതിനു മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ ഒന്‍പതാം ക്ലാസുകാരിയായ മൂത്തമകള്‍ സ്‌കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. അതേസമയം, ആറാം ക്ലാസുകാരനെ ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കുമെന്നും തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രേംകുമാറും കാമുകി സുനിതയും അറസ്റ്റിലായത് … സ്കൂൾ തലത്തിൽ ഒരുമിച്ചു പഠിച്ചവർ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയപ്പോഴാണ് ആവുടത്തെ പഴയ സഹപാഠികളായ പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടുന്നത് …സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിലൂടെ വീണ്ടും പരസ്പരം കണ്ടെതുകയും പരിചയം പുതുക്കുകയും ചെയ്തു …തുടർന്ന് പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറയുക്കായും അവസാനം ഒരുമിക്കാൻ തീരുമാനിക്കുകയുമായിരുന്നു ..സുനിതയുമായുള്ള ബന്ധത്തിന് പ്രേംകുമാറിന്റെ ഭാര്യയായ വിദ്യ തടസ്സമാണെന്നു മനസിലായെപ്പോലെ ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു …

എന്നാൽ സിനിമാ കഥകളെ വെല്ലുന്ന തരത്തിലാണ് ഉദയംപേരൂര്‍ കൊലക്കേസിലെ ചുരുളഴിഞ്ഞത്….സിനിമക്കളിലും സീരിയലുലുമൊക്കെ പല രീത്യിൽ കൊലപാതങ്ങൾ ചെയുന്നതും അതൊക്കെ മറക്കാൻ എടുക്കുന്ന മുൻ‌കൂർ കാര്യങ്ങളൊക്കെ വിശദമായി സിനിമക്കളിലും സീരിയലുകളിലുമൊക്കെബ് കാണിക്കുന്നത്കൊണ്ടാണ് ഇത്തരം മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരകൾ തുടര്കഥകളാക്കുന്നത് ….പ്രതി ദിനം കാമുകനും കാമുകിക്കും പണത്തിനും ആഡംബരത്തിനുമൊക്കെ വേണ്ടി സ്വന്തമെന്നോ ഭേന്ധമെന്നന്നോ നോക്കാതെ കൊന്നു തള്ളുന്നവരെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്..ഭർത്താവ് കാമുകിയപ്പം പോകാൻ ഭാര്യയെ കൊല്ലും ഭാര്യാ കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞുങ്ങളെ കൊള്ളുന്നു …മറ്റു ചിലർ പണത്തിനും ആഡംബരത്തിനും വേണ്ടി മാതാപിതാക്കളെ ബന്ധുക്കളെയും കൊള്ളുന്നു ..എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ പലപ്പോഴും ബലിയടക്കേണ്ടി വരുന്നത് നിരപരാധിക്കാലായവർ എന്നുള്ളതാണ് സത്യാവസ്ഥ ..എത്തിനോളം ആര്ത്തി കൊണ്ട് വരൻ എത്രയും പെട്ടെന്ന് തന്നെ നടപടിയെടുത്ത മതിയാകു അജിത്‌ ഇനിയും ഇങ്ങനെയുള്ള ക്രൂരതകൾ ഉറപ്പായും തുടരും .