വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാത്ത ഗ്രാമം, കൊല്ലത്ത്

അച്ചന്‍കോവിലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഡോക്ടര്‍മാരില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള ഡോക്ടര്‍ ഉച്ചവരെ മാത്രമാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച അവധിയാണ്. നാട്ടുകാര്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പുനലൂരോ അല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്കോ പോകേണ്ട അവസ്ഥയാണ്.

വലിയ കെട്ടിടവും സൗകര്യവും ഉണ്ടാക്കിയ ശേഷം കെട്ടിടം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണുള്ളത്. അരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് പ്രദേശത്ത് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

വോട്ടിന് വേണ്ടി മാത്രമാണ് രാഷ്ട്രീയക്കാര്‍ ഇവിടെ വരുന്നത്. പഠനമുറിയുണ്ടെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്നും പഞ്ചായത്ത് മെമ്പര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കത്തില്ലെന്നും നാട്ടൂകാര്‍ പറയുന്നു.