അച്ഛൻ ഞങ്ങളെ വിട്ടുപോയി, വേദന പങ്കുവെച്ച് വിനയ് ഫോർട്ട്

നടൻ വിനയ് ഫോർട്ടിന്റെ പിതാവ് ഫോർട്ട് കൊച്ചി ചിരട്ടപ്പാലം മാന്ത്രയിൽ എം.വി മണി അന്തരിച്ചു. 76 വയസ്സായിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച ഫോർട്ട് കൊച്ചി വെളി ശ്മശാനത്തിൽ നടക്കും. ഭാര്യ സുജാത. ശ്യാം കുമാർ, അഡ്വ. സുമ എന്നിവരാണ് മറ്റു മക്കൾ.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനരംഗത്തേക്ക് വന്ന പ്രതിഭയാണ് വിനയ് ഫോർട്ട്. പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് അപൂർ‌വരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം തമാശ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ അഭിനയമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. വിനയ് ഫോർട്ട് എന്ന നടനെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് പ്രേമത്തിലെ വിമൽ സാറിന്റെ സിംപിൾ…ജാവ വളരെ സിംപിളാണ്..പവർഫുൾ..ഭയങ്കര പവർഫുള്ളാണ് എന്ന ഡയലോഗായിരിക്കും… നാടകരംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ വിനയ് അഭിനയത്തിൽ എന്നപോലെ ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ്.

സഹനടനായും കോമേഡിയനായും നെഗറ്റീവ് റോൾ അവതരിപ്പിച്ചും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം തമാശ എന്ന സിനിമയിൽ നായകനായിട്ടെത്തി എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ദീർഘകാലം സുഹൃത്തായിരുന്ന സൗമ്യ രവിയും വിനയും 2014 ഡിസംബർ ആറിനായിരുന്നു വിവാഹിതരാവുന്നത്.ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനാണുള്ളത്. മകനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പലപ്പോഴായി വിനയ് പങ്കുവെക്കാറുണ്ട്.