ഭർത്താവിന് ഉമ്മ നൽകിയതിന് അമ്മായി അമ്മ ഉപദ്രവിച്ചു, ബെഡ് റൂമിന്റെ വാതിക്കൽ വന്ന് ഒളിഞ്ഞ് നോക്കും

മാനസീക വൈകല്യം ഉള്ള പെൺകുട്ടിയേ ശാരീരിക വൈകല്യമുള്ള യുവാവ് വിവാഹം ചെയ്ത് ക്രൂരമായ പീഢനത്തിനിരയാക്കി. ഭർത്താവിന്റെ പിതാവ് അടക്കം യുവതിയേ പീഡിപ്പിച്ചു. കൊല്ലം പത്തനാപുരം പിറവന്തൂർ എലിക്കാട്ടൂർ പുന്നാറ വീട്ടിൽ അരുൺ വി തോമസിനും മാതാപിതാക്കൾ തോമസ്‌,സൂസമ്മ തോമസ്‌ എന്നിവർക്കെതിരെ പുനലൂർ സ്വദേശിനിയായ യുവതി പരാതി നല്കിയിരിക്കുകയാണ്‌. വിവാഹ ശേഷം ആദ്യം ഒരു മാസത്തോളം സന്തോഷമായി ജീവിതം മുന്നോട്ട് പോയി എങ്കിലും പിന്നീട് യുവതിയെ ഭർത്താവിന്റെ മാതാവ് നിരന്തരം പീഡിപ്പിക്കാൻ ആരംഭിച്ചു. എന്റെ മകനെ എന്നിൽനിന്നും തട്ടി എടുക്കാൻ വന്നവളാണ് നീ എന്ന് ആരോപിച്ചായിരുന്നു പീഡനത്തിന്റെ തുടക്കം.

നിസ്സാര കാര്യങ്ങൾക്ക് പോലും ചെവിക്കുറ്റിക്കു അടിക്കും. എത്തക്കാ പൊളിക്കാൻ അറിയില്ല, ചിക്കൻ കറി വെക്കാൻ അറിയില്ല, 3:50 ഉറക്കം എഴുനേൽക്കണ്ടതിനു നാല് മണിക്ക് ഉറക്കം എഴുനേറ്റു, ബർത്ത്ഡേ ദിവസം അയൽപക്കത്തുള്ള കുട്ടികൾക്ക് കേക്ക് കൊടുത്തു, ഇങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞു എന്റെ വീട്ടിൽ നിന്നും മമ്മിയെ വിളിച്ചു വരുത്തി വീട്ടിൽ പറഞ്ഞു വിടുക പതിവാക്കി എന്നും, കൂടാതെ ഭർത്താവ് അരുൺ പിണങ്ങിയാൽ ബെഡിൽ നിന്നും ചവിട്ടി താഴെ ഇടുമെന്നും കിടക്കാൻ ബെഡ് ഷീറ്റ് പാ ഒന്നും തരാതെ വെറും തറയിൽ കിടത്തുമായിരുന്നു എന്നും, ഭർത്താവിന്റെ മാതാവ് ചെവിക്കല്ലിനു അടിക്കുമെന്നും, ഭർത്താവിന്റെ പിതാവ് കവിളിനു കുത്തിപ്പിടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുമായിരുന്നു ഭർത്താവിന്റെ വീട്ടിൽ നരക യാതന അനുഭവിക്കുകയായിരുന്നു എന്നും പരാതിക്കാരി പറയുന്നു.

ഭാര്യ ഭർത്താവിനെ ഉമ്മ വയ്ച്ചത് കണ്ട അമ്മായി അമ്മ പിണങ്ങി. മകന്റെ ഭാര്യയേ ഉടനെ രാത്രിയിൽ തന്നെ ഭാര്യ വീട്ടിലെത്തിച്ചു. ഇവൾക്ക് ഉമ്മ വയ്ക്കുന്ന ശീലം ഉണ്ട് എന്ന പരാതിയും അമ്മായി അമ്മയും അമ്മായി അപ്പനും പറഞ്ഞു. ഭർത്താവിന്റെ അമ്മ ബെഡ് റൂമിന്റെ വാതിക്കൽ വന്ന് ഒളിഞ്ഞ് നോക്കും. ചെവിയോർത്ത് ബെഡ് റൂമിൽ നടക്കുന്ന അടക്കം പറച്ചിലും ശബ്ദവും കേൾക്കും. എന്നിട്ട് ഈ പെൺകുട്ടിയേ പീഢിപ്പിക്കും.വീട്ടിൽ നിന്നും ഫോൺ വന്നാൽ സ്പീക്കർ ഫോണിൽ ഇട്ടേ സംസാരിക്കുവാൻ അനുവദിക്കുമായിരുന്നുള്ളു. ഇഷ്ടം ഉള്ള ഡ്രസ്സ്‌ ധരിക്കുവാൻ അനുവാദം ഇല്ല. തനിക്കു വരുമാനമില്ലെന്നും പാചകമറിയില്ലെന്നും നീ എന്ത് കൊണ്ട് വന്നു എന്നും പറഞ്ഞ് ഭർതൃ വീട്ടുകാർ മാനസ്സികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് യുവതി പുനലൂർ പോലീസിൽ പരാതി നൽകിയത്. യുവതിക്ക് മാനസിക വൈകല്യവും ഭർത്താവ് അരുൺ വി തോമസിന് ശാരീരിക വൈകല്യവും ഉള്ളവരാണ്.ഇരുവരും വിവാഹത്തിന് മുമ്പ് വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞു എങ്കിലും അരുൺ വി തോമസിന് ജന്നി വരുന്നതും മാനസിക പ്രശ്നം ഉള്ളതും മറച്ചു വെച്ചായിരുന്നു വിവാഹം.