സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് പുരുഷന്മാര്‍ അറിയേണ്ട ചില കാര്യങ്ങള്‍: വീഡിയോ

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിലുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പുരുഷന്മാര്‍ ബോധവാന്മാരാകാറില്ല. ഈ സാഹചര്യം തുറന്ന് വിവരിച്ച് എത്തിയിരിക്കുകയാണ് പ്രവാസി യുവതിയായ വിനി രാജ്. പി.എം.എസ് (പ്രീ മെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം) എന്താണെന്നും ലക്ഷണങ്ങളെക്കുറിച്ചുമാണ് മലബാര്‍ അടുക്കള എന്ന് ഫെയ്‌സ്ബുക്ക് പേജിന്റെ തുര്‍ക്കി കോര്‍ഡിനേറ്റര്‍ വിനി രാജ് വിവരിക്കുന്നത്.

പുരുഷന്‍മാരോടാണ് ഈ കാര്യങ്ങള്‍ പറയുന്നതെന്ന മുഖവുരയോടെയാണ് വീഡിയോ. എല്ലാ സ്ത്രീകളും കടന്നുപോകുന്ന അവസ്ഥയാണ് പിഎംഎസ്. ഇതിന്റെ കാരണങ്ങള്‍, ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ എന്നിവയെപ്പറ്റി വിഡിയോ ലളിതമായി വിവരിക്കുന്നു. അനാവശ്യമായ ദേഷ്യം, അമിതമായ വിശപ്പ്, വിഷാദരോഗം എന്നിവയാണ് ഈ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമതകള്‍. ഈ സമയത്ത് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് കൊടുക്കേണ്ട മാനസിക പിന്തുണ, കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നിവയും വിനി വിവരിക്കുന്നു.

https://www.facebook.com/malabaradukkalapage/videos/1496739547115434/