ബി​ഗ് ബോസ് താരം യാഷികാ ആനന്ദിന്റെ നില ഗുരുതരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രീയങ്കരിയായ താരമായ യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. താരത്തിന്റെ ആ​രോ​ഗ്യ നില ​ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ശനിയായഴ്ച അർധരാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കളൊപ്പം സഞ്ചരിക്കവേ കാര് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടിയെയും സുഹൃത്തുക്കളെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തു.

തമിഴിൽ വിവാദമായ ഇരുട്ടറയിൽ മുരട്ടു കുത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെയാണ് യാഷിക ശ്രദ്ധേയയാവുന്നത്. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള യാഷിക സിനിമയിൽ എത്തും മുൻപ് തന്നെ തരംഗങ്ങൾ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ സൃഷ്ടിച്ചിരുന്നു. സിനിമയിൽ ഒട്ടേറെ ആരാധകരുള്ള യാഷിക, ബിഗ് ബോസിലൂടെ വീണ്ടും ആരാധകരുടെ മനം കവർന്നു

ബിഗ് ബോസിൽ ജയി ആയില്ലെങ്കിൽ കൂടി ഒട്ടേറെ ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. പ്രമുഖ സംവിധായകനെതിരെ മീ ടൂ ആരോപണം യാഷിക ഉയർത്തിയിരുന്നു. വിജയ് ദേവരകൊണ്ട നായകനായ നോട്ടയ്ക്കു പുറമെ കവലൈ വേണ്ടാം ,ധ്രുവങ്കൾ പതിനാറ്,മാനിയാർ കുടുംബം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു