യുവാക്കള്‍ ജാഗ്രതൈ.. കോവിഡ് നിങ്ങളില്‍ അപകടകാരിയാകുന്നത് ഇങ്ങനെ

കൊറോണ വൈറസ് പ്രായമായവരിലും കുട്ടികളിലുമാണ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതല്‍. പ്രതിരോധശേഷി കുറഞ്ഞ അത്തരക്കാരുടെ ശരീരത്തിലേക്കാണ് വൈറസ് കയറിക്കൂടാനുള്ള സാധ്യത കൂടുതലെന്ന് പൊതുവെ പറയാറുണ്ടെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അങ്ങനെയല്ല. ഇതിനോടകം തന്നെ നിരവധി യുവാക്കളുടെ ജീവനും വൈറസ് കവര്‍ന്നെടുത്ത് കഴിഞ്ഞു.

ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കള്‍ വരെ കോവിഡിെന്റ പിടിയിലമരുന്നത് എന്തുകൊണ്ടാകും. കൃത്യമായ ഉത്തരത്തിലേക്ക് ആര്‍ക്കും എത്താനായിട്ടില്ലെങ്കിലും ചില പ്രധാന സാധ്യതകള്‍ ഗവേഷകര്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. തിരിച്ചറിയപ്പെടാതെ പോയ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് ബാധയോട് കൂടി രൂക്ഷമാകുന്നതാണ് ചില യുവാക്കളില്‍ അപകടകരമാകുന്നത്. ഇതല്ലാത്ത കാരണങ്ങളാലും കോവിഡ് ബാധിക്കുന്ന യുവാക്കള്‍ ഗുരുതര അവസ്?ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്

രോഗിയില്‍ എത്തിപ്പെടുന്ന വൈറസിന്റെ അളവും രോഗിയുടെ ജനിതക ഘടനയുമൊക്കെ അപകടത്തിെന്റ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. ‘വ്യക്തികളുടെ ജനിതക ഘടനയും അതിന്റെ പ്രത്യേകതയും കോവിഡ് ഉണ്ടാക്കുന്ന രോഗത്തിെന്റ രൂക്ഷതയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. മറ്റു വൈറസുകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്’ -ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ വൈറോളജിസ്റ്റ് മിഷേല്‍ സികിന്നര്‍ പറയുന്നു. വൈറസ് കാരണമായ പുണ്ണ് പോലുള്ള ചില രോഗങ്ങള്‍ ചിലരില്‍ കടുത്ത പ്രയാസങ്ങള്‍ ഉണ്ടാക്കുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.

സസക്‌സ് യൂനിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആലിസണ്‍ സിന്‍ക്ലയര്‍ പറയുന്നത് രോഗിയുടെ ശരീരത്തില്‍ എത്തുന്ന  അളവ് രോഗത്തിെന്റ രൂക്ഷത വര്‍ധിപ്പിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനിലെ എഡ്‌വാര്‍ഡ് പാര്‍ക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയില്‍ രൂക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരില്‍ വൈറസി??െന്റ അളവും കൂടുതലായിരുന്നു എന്നത് ഒരു സൂചനയാണെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് വൈറസ് ബാധിക്കുന്നു എന്നതിലുപരി ഏത് അളവില്‍ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗലക്ഷണം ഉള്ളവര്‍ സാമൂഹിക സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കിയില്ലെങ്കില്‍ മറ്റുള്ളവരിലേക്ക് പടരുന്നത് പോലെ തന്നെ  വര്‍ധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്