താമരശ്ശേരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കോഴിക്കോട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ താമരശ്ശേരിയില്‍ യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാട്ട് പോത്ത് ആക്രമണം നടത്തിയത്. കട്ടിപ്പാറ അമരാട് മല അരിക്കരണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സംസാര ശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ട് പോത്ത് ആക്രമിച്ചത്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാട്ടുപോത്ത് റിജേഷിനെ ആക്രമിച്ചത്. തുടര്‍ന്ന് പരിക്കേറ്റ റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കോട്ടയം എരുമേലിയിലും അഞ്ചലിലുമുണ്ടായ കാട്ട് പോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.