മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് 1000 കോടി; നടപടിയെടുക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി. ഡോളോ-650 നിര്‍മിക്കുന്ന കമ്പനിയായ മൊക്രോ ലാബ്‌സില്‍ നിന്നും സൗജന്യങ്ങള്‍ പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ദേശീയ മെഡിക്കല്‍ കമ്മീഷന്‍. കമ്പനി ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപയോളം കമ്മീഷന്‍ നല്‍കിയെന്നാണ് വിലയിരുത്തുന്നത്.

ആരോപണ വിധേയരായ ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ നല്‍കുവാന്‍ ആദായ നികുതി വകുപ്പിനോട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ പറ്റിയെന്ന് കണ്ടെത്തുന്ന ഡോക്ടര്‍മാരോട് ആദ്യം വിശദീകരണം ചോദിക്കും തുടര്‍ന്നാണ് നടപടി സ്വീകരിക്കുക.

കമ്മീഷന്‍ പറ്റിയതായി കണ്ടെത്തിയാല്‍ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കും. മൈക്രോ ലാബ്‌സ് കമ്പനിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കിയതിന്റെയും സൗജന്യ വിദേശ യാത്രകള്‍ നല്‍കിയതിന്റെയും തെളിവുകള്‍ കണ്ടെത്തിയിരുന്നു.

പല ഡോക്ടര്‍മാരും മൈക്രോ ലാബ്‌സിന്റെ പ്രചാരം നല്‍കാന്‍ സെമിനാറുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തിയതായി ആദായ നികുതു വകുപ്പ് കണ്ടെത്തി. ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സൗജന്യങ്ങളുടെ എല്ലാ വിവരങ്ങളും ലഭിച്ചുവെന്നാണ് വിവരം.

ഡോക്ടര്‍ മാരോട് വിശദീകരണം ചോദിച്ച ശേഷം അതിന്റെ അടിസ്താനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.