ആഹാരത്തിനു വിശന്ന ബാലികയേ ബലാൽസംഗം ചെയ്തു. മുജീബ് റഹ്മാനു14കൊല്ലം ജയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി മുജീബ് റഹ്മാന്‌ 14കൊല്ലം കഠിന തടവ്, കൊച്ചു കുട്ടിയായ ഇരക്ക് വിശന്നപ്പോൾ ആഹാരം നല്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി സ്വന്തം ആഹാരം ആക്കിയ നീചൻ കൂടിയാണിയാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിനേമം വില്ലേജിൽ പാപ്പനംകോട് എസ്റ്റേറ്റ് വാർഡിൽ 43 വയസ്സുള്ള മുജീബ് റഹ്മാനെയാണ് 14 വർഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതി വേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കില്ലെങ്കിൽ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണഒ.

2015ലാണ് കേസ് നാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാവ് ആശുപത്രിയിൽ ഉള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്കൂൾ വിട്ടുവന്ന അതിജീവിതയെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന പ്രതി വീട്ടിൽ ആരുമില്ലാത്തതിനാൽ ആഹാരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് പറഞ്ഞ് അതിജീവതയെ വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടും എന്ന് പറഞ്ഞ് പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.കുറച്ചുദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈൽ ഫോണിൽ ചിത്രം കാണുകയും തുടർന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. തുടർന്ന് അതിജീവിതയുടെ മാതാവ് കാട്ടാക്കട പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽ ആരുമില്ലെന്ന് കണ്ട് പുറത്തിറങ്ങാൻ ശ്രമിച്ച അതിജീവിതയെ പ്രതി അടഞ്ഞുനിർത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.