എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു, സന്തോഷ കണ്ണീരോടെ മേഘ്നയുടെ അമ്മ പ്രമീള

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി. എന്നാൽ മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം ഒരുപാട് പ്രത്യേകതകളുമായെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃശ്ചികതയുമാണ്. എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നുവെന്നാണ് മേഘ്നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞത്. ചിരഞ്ജീവി സർജയുടെ പുനർജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.

സർജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബർ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബർ ആറിനും.‘11.07 നാണ് അവന്റെ ജനനം. 2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ. ചിരുവിന്റെ പുനർജന്മമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ കഴിഞ്ഞ നാല് മാസം എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭർത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ അതിലും കഠിനമായിരിക്കും. എന്നാൽ ഒരു ശക്തി അവൾക്കൊപ്പമുണ്ടായിരുന്നു. മേഘ്ന ബോൾഡ് ആയ പെൺകുട്ടിയാണ്.’–പിതാവ് സുന്ദർരാജ് പറയുന്നു.