പ്രശ്‌സത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു

സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാളെ (വെള്ളിയാഴ്ച) രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും. തച്ചിലേടത്ത് ചുണ്ടൻ, അച്ഛനുറങ്ങാത്ത വീട് തുടങ്ങി 30ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ, മാനസപുത്രി തുടങ്ങി 20ലേറെ സീരിയലുകളിലും വേഷമിട്ടു.

തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.കേരളകൗമുദി, ഇന്ത്യൻ എക്സ്‌പ്രസ്, ജീവൻ ടിവി, ഇന്ത്യ ടുഡേ എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന (റിട്ട. അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര). മകൻ: പ്രശാന്ത് (എച്ച്.ഡി.എഫ്.സി), മരുമകൾ: ജയ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എറണാകുളം എളമക്കരയിലെ വീട്ടുവളപ്പിൽ നടക്കും.