അച്ഛനെതിരെ വിജയ്‌യുടെ പോലീസ് പരാതി, മകന്റെ പേരില്‍ കുറച്ച് പണം കിട്ടുന്നെങ്കില്‍ കിട്ടട്ടെയെന്ന് പിതാവ്

കഴിഞ്ഞ് ദിവസമായിരുന്ന സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്ത് വന്നത്. തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും, യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ തന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ വിജയ് നിയമ നടപടി സ്വീകരിച്ചത് വലിയ വാര്‍ത്തകളായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍. പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. എല്ലാ കുടുംബത്തിലും അച്ഛന്മാരും മക്കളും തമ്മില്‍ പ്രശ്‌നമുണ്ടാകാറുണ്ട്.

‘കുറച്ചു കഴിഞ്ഞാല്‍ എല്ലാം പരിഹരിക്കും. ഞങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ് ചില യൂട്യൂബ് ചാനലുകള്‍ വരുമാനമുണ്ടാക്കുന്നുണ്ട്. സാരമില്ല, എന്റെ മകന്റെ പേരില്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടുകയാണെങ്കില്‍ അതില്‍ സന്തോഷം’ ചന്ദ്രശേഖര്‍ പറഞ്ഞു. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27ലേക്ക് മാറ്റി.