മമ്മൂട്ടി എന്ന മഹാനടന്‍ കാലം ചെയ്തു എന്ന് കരുതും ഞാന്‍, അത്ര ബോറാണ് പുഴുവില്‍ മമ്മൂട്ടിയുടെ അഭിനയം, അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുഴു എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി വഴി പുറത്തെത്തിയ. മികച്ച പ്രതികരകണമാണ് ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും ലഭിക്കുന്നത്. അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം വലിയ ബോറാണ് എന്ന് പറയുകയാണ് അഡ്വ. സംഗീത ലക്ഷ്മണ. മമ്മൂട്ടിയുടെ അറുബോറന്‍ ചേഷ്ടകളും പാര്‍വ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കില്‍ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ എന്നാണ് സംഗീത ലക്ഷ്മണയുടെ പരിഹാസം.

സംഗീത ലക്ഷ്മണയുടെ കുറിപ്പ്, പുഴു എന്ന സിനിമ കണ്ടു. മമ്മൂട്ടി എന്ന മഹാനടന്‍ കാലം ചെയ്തു എന്ന് കരുതും ഞാന്‍. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം ഈ സിനിമയില്‍. ഇത്രയും പ്രായം ചെന്ന ഒരു കാര്‍ന്നോര്‍ക്ക് എങ്ങനെയാണ് അത്രയും ചെറിയ പ്രായത്തിലുള്ള മകന്‍ എന്നതിന് കഥയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല. എത്രയോ എത്രയോ എത്രയോ സിനിമകളില്‍ മമ്മൂട്ടിയുടെ അഭിനയസിദ്ധി ഇമവെട്ടാതെ നോക്കിയിരുന്നിട്ടുണ്ട് ഞാന്‍. എന്നിട്ടാണിപ്പോള്‍ ഇത്രമേല്‍ ഞാന്‍ ആ മഹാനടനെ വെറുത്തു പോയത്. സിദ്ധിക്ക്, ജോജു, ഇന്ദ്രജിത്ത് അങ്ങനെ ആരെങ്കിലുമായിരുന്നില്ലേ ആ കഥാപാത്രത്തിന് കൂടുതല്‍ ഇണങ്ങുക, അവരാരെങ്കിലും ആയിരുന്നുവെങ്കില്‍ ആ സിനിമയ്ക്ക് ഒരു freshness ഉണ്ടാവുമായിരുന്നു എന്നുമൊക്കെ ചിന്തിച്ചു കൊണ്ടാണ് മമ്മൂട്ടിയെ ഞാന്‍ കണ്ടു തീര്‍ത്തത്, ഈ സിനിമയില്‍ മമ്മൂട്ടിയെ ഞാന്‍ സഹിച്ചു തീര്‍ത്തത്.

നടി പാര്‍വ്വതി തിരുവോത്തിന്റെ ഒരു സിനിമ പോലും ഞാന്‍ കാണാതിരുന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ചിലതൊക്കെ പല തവണ കണ്ടിട്ടുമുണ്ട്. I love watching the actress in her perform on screen. പുഴു സിനിമയുടെ പ്രമോഷണല്‍ അഭിമുഖപരിപാടിയില്‍ പാര്‍വ്വതി ഇരുന്ന്, എന്തോ ഭയങ്കര കഥാപാത്രമാണ് ഈ സിനിമയില്‍ താന്‍ ചെയ്തു വെച്ചത് എന്ന് വലിയ വായില്‍ പറയുന്നത് കേട്ടിരുന്നു. I’m disappointed.

മമ്മൂട്ടിയുടെ അറുബോറന്‍ ചേഷ്ടകളും പാര്‍വ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കില്‍ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ. The storyline is superb. മമ്മൂട്ടിയുടെയും പാര്‍വ്വതിയുടെയും artificiality നിറഞ്ഞ പ്രകടനങ്ങള്‍ ഇനിയൊരിക്കല്‍ കൂടി സഹിക്കാന്‍ വയ്യ. അത് കൊണ്ടു മാത്രം പുഴു വീണ്ടും കാണണം എന്നെനിക്ക് തോന്നുന്നുമില്ല. Mammootty, please stay at home. Please. Or you may attend funerals, marriages etc. അത് മതി. അഭിനയിച്ച് വെറുപ്പിക്കരുത്. പ്ലീസ്.

മമ്മൂട്ടിയെക്കാള്‍ എത്രയോ മികച്ച അഭിനയം കാഴ്ചവെച്ചത് ആ മകന്‍ കഥാപാത്രം ചെയ്ത ചെറിയ കുട്ടിയാവും. ഹരി, കുട്ടപ്പന്‍, അമീര്‍ എന്നീ കഥാപാത്രങ്ങളും അവയ്ക്ക് തുടിക്കുന്ന ജീവന്‍ നല്‍കിയ അഭിനേതാക്കളുടെ പ്രകടനവും. Those are the only ‘take home’ valuables in the film. And they are precious, eternal. A movie not to be missed, A movie definitely worth watching.