ഭർത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം പോവാൻ തീരുമാനിച്ചപ്പോൾ കുഞ്ഞിന്റെ മുഖമായിരുന്നു എന്നെ വേദനിപ്പിച്ചത്

തന്റെ മുന്നിൽ വരുന്ന കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട് കേസുകളിൽ സമൂഹത്തിനു നല്ല സന്ദേശങ്ങൾ കൊടുക്കുന്ന അഭിഭാഷകയാണ്‌ ഹൈക്കോടതിയിലെ വിമല ബിനു. ഓരോ കേസിലും മറ്റുള്ളവർക്ക് പാഠം പഠിക്കാൻ ഉണ്ട്. ഓരോ കേസ് ചരിത്രവും മറ്റുള്ളവർക്ക് അനുഭവം പകർന്ന് നല്കാനുണ്ട്. ഓരോ കേസിലും ഇനി കേസിലേക്ക് ആളുകൾ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകൾ ഉണ്ട്.

രാജ് കുഞ്ഞിനേയുമായിഫാമിലി കോടതി വരാന്തയിൽ എത്തിയപ്പോൾ എല്ലാവരും ആ പിഞ്ചോമനയെ നോക്കിപ്പോയി പലർക്കും ആ കുരുന്നിൽ നിന്നും കണ്ണ് പറിക്കാനായില്ല, 3വയസ്സായ അഭി മോൾ അത്ര ഓമനത്തമുള്ള കുഞ്ഞായിരുന്നു എന്നാൽ അഭിമോളുടെ മുഖത്തേക്ക് ഒന്നു നോക്കാതെ പോലും റിയ എന്ന അമ്മ വാശിയോടെ ഇനി ഒരിക്കലും രാജിന്റെ കൂടെ ജീവിക്കില്ല എന്ന് ഉറച്ച തീരുമാനം പറഞ്ഞു കൗണ്സലറോട്, എന്റെ അമ്മ മനസ്സ് നൊമ്പരപ്പെട്ടു മക്കൾക്കുവേണ്ടി ഏതു compromise നും താൻ തയ്യാർ ആണെന്ന് raj പറഞ്ഞു കൊണ്ടേയിരുന്നു, അഭിമോളുടെ ജീവിതത്തെയോർത്തു ദയവു ചെയ്തു മടങ്ങി വരാൻ ആവശ്യ്പ്പെട്ട എന്നോട് കനത്ത ഭാഷയിൽ riya പറഞ്ഞു ഞാൻ കാമുകനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്നു, റിയയുടെ വാക്കുകൾ ഉറച്ചതാണെന്നും അവൾ താനൊരു അമ്മയാണ് എന്നുള്ളത് മറന്നു എന്നും എനിക്ക് മനസ്സിലായി, നൂറു കാരണങ്ങൾ കണ്ടെത്തി RAj നെ കുറ്റപ്പെടുത്തി അവൾ കാമുകനോടൊപ്പം പോവാൻ തീരുമാനം എടുത്തപ്പോൾ കുഞ്ഞു അഭിമോളുടെ മുഖമായിരുന്നു എന്നെ വേദനിപ്പിച്ചത്,

Riya യുടേത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല ഭൂരിഭാഗം ഡിവോഴ്സ് കേസുകളിലും കോടതിയിൽ കാണുന്ന കാഴ്ച്ചയാണിത്, സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെക്കാളും, താലി കെട്ടിയ ഭർത്താവ് /ഭാര്യ യെക്കാളും മറ്റൊരു ബന്ധം ആസ്വദിച്ചു അതിനു വേണ്ടി മക്കളുടെ കൂടെ ജീവിതത്തെ ഇരുട്ടിളാഴ്ത്തുന്നവർ, പങ്കാളിയിൽ പലതരം കുറ്റങ്ങൾ ആരോപിച്ചു മറ്റൊരു ജീവിതം ആസ്വദിക്കുവാൻ തീരുമാനം എടുക്കുന്നവർ സ്വയം മറ്റു ജീവിതങ്ങളെ അനാഥമാക്കുന്നു ഭാരതസ്ത്രീകൾതൻ ഭാവശുദ്ധിയും, താലിച്ചരടിന്റെ മാഹാത്മ്യവുമൊക്കെ ഇപ്പോൾ പരിഗണനവിഷയം പോലുമല്ലാതായി മാറിയിരിക്കുന്നു, പലപ്പോഴും ഇത്തരത്തിൽ അവിഹിതബന്ധങ്ങളിൽ പോയി വീഴുന്നവർ പ്രായോഗിക ജീവിതത്തെകുറിച്ചു ചിന്തിക്കാതെ അപക്വമായ തീരുമാനങ്ങൾ എടുത്തു സ്വന്തം ജീവിതം ചെറിയ ഇഷ്ടങ്ങളുടെ പേരിൽ ബലി കഴിക്കുന്നു, അതോടെ കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുന്നു

വിവാഹജീവിതം പഴയ കാലങ്ങളിൽ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും വേദികളായിരുന്നു എന്നാൽ ഇപ്പോൾ അവകാശതർക്കങ്ങളുടെയും, സ്വകാര്യ ഇഷ്ടങ്ങളുടെയും ഇടമായി മാറിയിരിക്കുന്നു. വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങൾക്കു ജന്മം നല്കികഴി ഞ്ഞാൽ അവർക്കായി ജീവിതം മുന്നോട്ടു കൊണ്ട് പോവുന്ന പാരമ്പര്യം ഒക്കെ ഇപ്പോൾ മലയാളിക് നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങളും കുടുംബത്തിന്റെ നിലനില്പിനായി വിട്ടു കൊടുത്തു പിന്മാറുമ്പോൾ അതിൽ വലിയ നന്മകണ്ടെത്തുവാൻ കഴിയണം. നിലവിലുള്ള നിയമവ്യവസ്‌ഥപ്രകാരം അവിഹിതബന്ധങ്ങൾക്കെതിരെ യാതൊരു നിയമപരിരക്ഷയും പങ്കാളിക്ക് ലഭ്യമല്ല, അവിഹിതബന്ധത്തിലേർപ്പെടുന്നതിൽ നിന്നും പങ്കാളിയെ തടയുന്നതിനോ ശിക്ഷ ഉറപ്പാക്കുന്നതിനോ കഴിയുകയില്ല, അതുകൊണ്ട് തന്നെ ഇത്തരം തെറ്റുകൾ ചോദ്യം ചെയ്യപ്പെടാതെ വർധിച്ചു വരുന്നു

വിവാഹമോചനത്തിനായി ഒരു കാരണമായി അവിഹിത ബന്ധം തെളിവുകൾ സഹിതം ഫാമിലി കോടതിയിൽ ഉന്നയിക്കാം എന്നല്ലാതെ അവിഹിതബന്ധങ്ങൾക്കു നിലവിൽ നിയമപരമായി നിയന്ത്രണം ഇല്ല എന്നതും അനാവശ്യ അവിഹിതബന്ധങ്ങൾ വർധിച്ചു വരുന്നതിനു ഒരു കാരണം ആവുന്നു. നിയാമത്തെക്കാളുപരി ധാർമികത നമ്മെ നയിക്കട്ടെ, കുടുംബത്തിനായി കുഞ്ഞുങ്ങൾക്കായി അവരുടെ സ്വപ്നങ്ങൾക്കായി നില കൊള്ളുവാൻ ശ്രമിക്കാം സ്വന്തം പങ്കാളിയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം അയാളെ കരുതുന്നതും ഇഷ്ടങ്ങളുടെയും പ്രണയത്തിന്റെയും ചൂടാറാതെ, മറ്റൊരാൾക്ക് ദാമ്പത്യബന്ധത്തിൽ പ്രവേശനം നൽകാതെ കഴിയുന്നതും സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ നൂലിഴകൾ കൊണ്ട് ജീവിതം നയിക്കാൻ ശ്രദ്ധിക്കാം

Adv വിമല ബിനു, കേരള ഹൈകോടതി അഭിഭാഷക, 9744534140