എല്ലാവരും പാവത്തിന്റെ മേൽ കയറി നിരങ്ങി. ഇപ്പോൾ ആളങ്ങ് ഫെയ്മസ് ആയി, അഹാന

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. രാജീവ്‌ രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം.

തന്റെ വീട്ടിലുണ്ടായ റംബൂട്ടാൻ പഴത്തെക്കുറിച്ചും മരത്തെക്കുറിച്ചുമെല്ലാമുള്ള അഹാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളാണ് നേരിട്ടിരുന്നത്. ഇപ്പോളിതാ അതിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം, വാക്കുകൾ, ട്രോളുകൾ കാരണം റംബൂട്ടാൻ ഏറെ ഫെയ്മസ് ആയി. വീട്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഇപ്പോൾ റംബൂട്ടാൻ ആണ്. അതിനാൽ ഇപ്പോൾ തൊഴുത ശേഷമാണ് പറിക്കാൻ സാധിക്കുക .

കഴിഞ്ഞ വർഷം ചെയ്യാത്ത തെറ്റിന് പോണവരുടേയും വരണവരുടേയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്. സത്യം പറഞ്ഞാൽ എല്ലാവരും പാവത്തിന്റെ മേൽ കയറി നിരങ്ങി. ഇപ്പോൾ ആളങ്ങ് ഫെയ്മസ് ആയി. ആർക്കുമറിയാത്ത് റംബൂട്ടാനല്ല, ഇപ്പോൾ ഫെയ്‌സ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണ്. റംബൂട്ടാൻ എന്ന് കേൾക്കുമ്പോൾ തന്നെയും കുടുംബത്തേയും ഓർക്കുമെന്നും അഹാന പറയുന്നു. പിന്നാലെ അതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്മാരേയും സ്മരിക്കുന്നു.