നൂബിന്റെ വിവാഹം ഉറപ്പിച്ചു, എടാ വാ നമുക്ക് കല്യാണം കഴിക്കാം എന്ന് നൂബിനോടു പറഞ്ഞു, അമൃത

പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ‘സുമിത്ര’ എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത്.

ശീതൾ അൽപ്പം പിടിവാശിക്കാരിയിയായാരുന്നു പരമ്പരയിൽ എത്തുന്നത്. അമ്മയുടെ ഭാഗം കേൾക്കാതെ അച്ഛനെ സപ്പോർട്ട് ചെയുന്ന മകൾ ആയിരുന്നു ശീതൾ. പിന്നീട് ഈ കഥാപാത്രം കാര്യങ്ങൾ പതിയെ മനസിലാക്കി അമ്മയുടെ ഭാഗത്ത് നിൽക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രത്തിൽ നിന്നും പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറിയപ്പോൾ പ്രേക്ഷകരും സന്തോഷത്തിലായി.

നൂബിനും അമൃതയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അമൃത. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നൂബിൻ. ഞങ്ങൾ സുഹൃത്തുക്കളെക്കാൾ ഉപരി സഹോദരങ്ങളെ പോലെയാണ് .നൂബിനെ പ്രേമിക്കാൻ ഒരിക്കൽ എന്നോട് കുടുംബവിളക്കിലെ കെ കെ പറഞ്ഞു. അവൻ ഇടുക്കിക്കാരൻ ആണ് ,അവന് കുറേ ഏല തോട്ടമൊക്കെ ഉണ്ട് .മാസം ആറു കോടി വരുമാനമുണ്ട് എന്നൊക്കെ .ഇത് കേട്ട ഞാൻ നൂബിനോട് പറഞ്ഞു ,’എടാ വാ നമുക്ക് കല്യാണം കഴിക്കാം ‘ നീ ഇത്രയും മണ്ടിയാണോന്ന് ചോദിച്ച് എല്ലാവരും എന്നെ കളിയാക്കി, നടൻ നൂബിന്റെ വിവാഹം ഉറപ്പിച്ചു എന്നും അമൃത പറയുന്നു.