10 കൊല്ലത്തേ പ്രണയ സമാഗമത്തിനു ദിവസങ്ങൾ…വരൻ റോഡിൽ പൊലിഞ്ഞു

പൂക്കൾ വാരി വിതറേണ്ട വരന്റെ വരവിനായി കാത്തിരുന്ന കല്യാണ വീട്ടിലേക്ക് എത്തിയത് ചലനമറ്റ ശരീരം. 10 കൊല്ലം കാത്തിരുന്ന പ്രണയത്തിന്റെ സമാംഗമത്തിനായി അടുത്തപ്പോൾ പ്രിയതമനെ നഷ്ടപെട്ട വധുവിനേ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല. നേര്യമഗലം സ്വദേശി നെലിമറ്റത്ത് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ അനിഷ് (27) മരണമടയുകയായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെവാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയം ആയിരുന്നു ഒരു പെൺകുട്ടിക്ക് റോഡിൽ പ്രതിശ്രുത വരനെ നഷ്ടപെട്ടപ്പോൾ പൊലിഞ്ഞു പോയത്.ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക് ഒരു ജീവിതം നൽകാനുള്ള വിശാല മനസ്.അതായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരൻ.ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് വാസയോഗ്യമായ ഒരു വീട് എന്ന സ്വപ്നം ആ വീട്ടിൽ വച്ചായിരിക്കണം തന്റെ പ്രണയിനിയെ വിവാഹം ചെയ്ത് കൈപിടിച്ച് കയറ്റേണ്ടത്.

അനീഷിനോട് വീട്ടുകാർ എല്ലാം പറഞ്ഞിരുന്നു അവളേ ഉപേക്ഷിക്കാൻ. നല്ല ധനമുള്ള വീട്ടിലെ പെൺകുട്ടികളുടെ ആലോചനകൾ വീട്ടുകാർ കൊണ്ടുവന്നു. എന്നാൽ അതെല്ലാം അവൻ തള്ളി കളഞ്ഞു. അവൻ അങ്ങിനെ സ്വന്തമായി അവളുമായി താമസിക്കാൻ ഒരു ചെറിയ വീടും ഉണ്ടാക്കുകയായിരുന്നു. ഒടുവിൽ വീട്ടുകാർ വിധിച്ചത് നടന്നു. അവൻ അവളേ വിട്ട് യാത്രയായി ..ആറ് ലക്ഷം രൂപ ലോണും മറ്റുമായി വീട് പണി പൂർത്തികരിച്ചത്. എല്ലാം അവളുമായി ഒന്നിച്ച് താമസിക്കാൻ ആയിരുന്നു.

അനീഷിന്റെ വ്യക്തിത്വം അത്ര ആദർശം കാത്ത് സൂക്ഷിക്കുന്നതായിരുന്നു.കവളങ്ങാട് അമ്പാട്ട് വീട്ടിൽ സുകുമാരന്റെ  മകനാണ് അനീഷ്   നിർദ്ദന കുടുംബത്തിലെ ഏക ആൺതരിയായ അനീഷ് തന്റെ സ്വയ പ്രയത്നത്തിലാണ് ഈ ചെറുപ്രായത്തിൽ ഇതെല്ലാം ചെയ്തത്.നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവൻ. ആരോഗ്യവാരല്ലാത്ത അമ്മയും അച്ഛനും .മാസം ആറായിരത്തോളം രൂപ അച്ഛന്റെ ചികിത്സക്കായി പണം കണ്ടെത്തേണ്ട ബാധ്യതയും. കോതമംഗലത്തെ യമഹ ബൈക്ക് ഷോറൂമിലെ ജോലിയിൽ നിന്ന് കിട്ടുന്നതാണ് എകവരുമാനം.കഴിഞ്ഞ മാസം 26 നായിരുന്നു അനീഷിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ അടുത്ത മാസം ആദ്യം നടത്താനായിരുന്നു തീരുമാനം.ഇതിനിടയിലാണ് മരണം വേട്ടയാടിയത്. നാട്ടുകാരെയും കൂട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് മരണവാർത്ത തേടിയെത്തിയപ്പോൾ ഏവരേയും കണ്ണീരിലാഴ്ത്തി.

തിരക്കില്ലാത്ത സമയമായിട്ടും മറ്റ് വാഹനങ്ങൾ ഒന്നും അല്ലായിരുന്നു അപകടം ഉണ്ടാക്കിയതും. ബൈക്കും ബൈക്കും കൂട്ടിയിടിച്ചാണ്‌ എന്നതാണ്‌ ശ്രദ്ധേയം. ബൈക്ക് ഓടിക്കുന്ന നമ്മുടെ എല്ലാ യുവാക്കളും റോഡിൽ ശ്രദ്ധിക്കുക..ആവശ്യത്തിനു മാത്രം ഇരു ചക്ര വാഹനം അതീവ ശ്രദ്ധയോടെ ഉപയോഗിക്കുക, അമിത വേഗതയും ഓവ്വർ ടേക്കിങ്ങും ഒഴിവാക്കുക. ദൂര യാത്രകൾക്ക് ഇരു ചക്ര വാഹനം ഉപയോഗിക്കാതിരിക്കുക