അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവും, മദ്രസയിൽ പോയിട്ടുണ്ട്, വീട്ടിൽ മതം പ്രശ്നമായിരുന്നില്ല- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഇപ്പോളിതാ മതം ഞങ്ങൾക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും വീട്ടിലെ ആഘോഷങ്ങളെല്ലാം വേറിട്ടത് തന്നെയാണെന്നും പറയുകയാണ് താരം, വാക്കുകളിങ്ങനെ, അച്ഛനും അമ്മയും വ്യത്യസ്ത മതവിഭാഗത്തിലുള്ളവരായതിനാൽ ഞങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും വേറിട്ടതാണ്. ഓണത്തിന് അമ്മമ്മ സദ്യയുണ്ടാക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കും. സാമ്പാറിന് കായം ചേർന്നോ എന്ന് അമ്മൂമ്മ ഉമ്മൂമ്മയോട് ചോദിക്കുന്നതൊക്കെ കേൾക്കാറുണ്ട്. പെരുന്നാൾ വന്നാലും എല്ലാവരും ഒന്നിച്ച് ഭക്ഷണമുണ്ടാക്കിയാണ് ആഘോഷിക്കുന്നത്. സാധാരണ മതം പ്രശ്‌നമാണ് എന്നൊക്കെയല്ലേ പറയുന്നത് നമ്മുടെ വീട്ടിൽ അങ്ങനെയല്ല. അതൊന്നും വിഷയമല്ല.

മകൾ എല്ലാം അറിഞ്ഞ് വളരണമെന്നാണ് മാനു പറയാറുള്ളത്. ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോയിരുന്നു. അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു. അമ്മയുടെ അച്ഛനാണ് അന്ന് എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത്. തട്ടമൊക്കെ ചുറ്റി ഞാൻ അച്ഛന്റെ കൈപിടിച്ചാണ് പോവുന്നത്. മദ്രസ കഴിയുന്നത് വരെ അച്ഛൻ അവിടെ നിൽക്കും. മോൾ പഠിച്ചോട്ടെ എന്നായിരുന്നു അച്ഛന്. അങ്ങനെയുള്ള വലിയ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.