കര്‍ഷകന് മണ്ണിനടിയില്‍ നിന്നും കുഴിച്ച് മൂടിയ നിലയില്‍ പെണ്‍കുഞ്ഞിനെ കിട്ടി

അഹമ്മദാബാദ്. കൃഷിയിടത്തില്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ കര്‍ഷകന്‍ മണ്ണിനടിയില്‍ നിന്നും പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത് ജില്ലയിലാണ് സംഭവം. കുട്ടിയെ ജിതേന്ദ്ര സിങ് എന്ന കര്‍ഷകനാണ് ലഭിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ കൃഷിയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു ജിതേന്ദ്ര സിങ്. പെട്ടന്നാണ് കൃഷിയിടത്തില്‍ മണ്ണിനടിയില്‍ ഒരു അനക്കം കണ്ടത് തുടര്‍ന്ന് ഒരു കരച്ചില്‍ കൂടെ കേട്ടതോടെ സ്ഥലം കുഴിച്ച് നോക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലം പരിശോധിച്ചു. കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ മണ്ണിനടിയില്‍ മൂടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ ശ്വാസതടസം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ച് വരുകയാണ്.