അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും, വീണ്ടും ഇഡി കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യത

ന്യൂഡല്‍ഹി. മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രരിവാളിന്റെ കസ്റ്റഡി കാലാവാധി വ്യാഴാഴ്ച അവസാനിക്കും. അരവിന്ദ് കെജ്രിവാളിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡി വീണ്ടും കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കും.

പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയക്കണമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കെജ്രിവാളിന് ആശ്വാസം ലഭിച്ചിരുന്നില്ല. ഹര്‍ജിയില്‍ മറുപടി പറയാന്‍ ഇഡിക്ക് ഏപ്രില്‍ രണ്ട് വരെയും കോടതി സമയം നല്‍കി.