നെയ്യാറ്റിൻകരയിൽ ആദിത്യനെ വകവരുത്തിയ പ്രതിയുടെ അച്ഛൻ തൂങ്ങി

തിരുവന്തപുരത്ത്‌ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഈകഴിഞ്ഞ ദിവസം നടന്ന അറുകൊലയ്ക്കു പിന്നാലെ പ്രതികൾ വന്ന കാറിന്റെ ഉടമ യുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ് .ഈ കഴിഞ്ഞ ദിവസം രാത്രി ആദിത്യൻ എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താൻ അഞ്ചാംഗ സംഘം എത്തിയ ആൾട്ടോ കാറിന്റെ ഉടമയുടെ പിതാവിനെ ആണ് ഇപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വളരെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരികയാണ് ,

ആൾട്ടോ കാറിന്റെ ഉടമയായ അച്ചുവിന്റെ പിതാവ് ഡ്രൈവറായ സുരേഷ് ആണ് ജോലി സ്ഥലമായ ഓലത്താന്നിയിൽ രാവിലെത്തി തൂങ്ങി മരിച്ചത് ,
സംഭവത്തിൽ ഇപ്പോൾ ഏറെ ദുരൂഹതകൾ ഉണ്ടെന്നതു പോലീസ് പറയുന്നു ഈ കൃത്യത്തിന് വാഹന ഉടമയ്ക്ക് പങ്കുണ്ടോയെന്ന് എന്നതാണ് പേലീസ് പരിശോധിച്ചു വരുന്നതു.

അതേസമയം, ഈകഴിഞ്ഞ ദിവസം രാത്രയിലാണ് ഊരുട്ടുകാല സ്വദേശിയായ 23 കാരൻ ആദിത്യനീയാണ് കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയവർ കൊലപ്പെടുത്തുകയായിരുന്നു.

നെല്ലിമൂട് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പണം പിരിക്കാൻ പോയ സമയത്ത് അവിടെ ചിലരുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ നെല്ലിമൂടുള്ള സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.വീട്ടിലായിരുന്നു യുവാവിനെ സുഹൃത്തുക്കൾ ആരോ ഫോണിൽ വിളിച്ച് കൊടങ്ങ വിള ജംഗ്ഷനിൽ വരാൻ ആവശ്യപ്പെടുകയും അതിൻപ്രകാരം ജംഗ്ഷനിൽ എത്തിയ ആദിത്യനെ ജംഗ്ഷനിൽ കാത്തുനിന്ന അഞ്ചാംഗ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുആദിത്യൻ സംഭവസ്ഥലത്ത് മരണപ്പെട്ടു
സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റ് ജീവനക്കാരനാണ് ഊരുട്ടുകാല സ്വദേശി
പത്താംകല്ലിൽ വാടകയ്ക്ക് താമസിക്കുന്നു ആദിത്യൻ.

കഴിഞ്ഞ ദിവസം ഏതോ വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം ഉണ്ടായി എന്നും സുഹൃത്തുക്കൾ പറയുന്നു
ആദിത്യന്‍ മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പണമിടപാട് സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവര്‍ വാളുമായി യുവാവിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ വെട്ടേറ്റ് ആദിത്യന്‍ റോഡില്‍ വീണു. അപ്പോഴേയ്ക്കും നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ അക്രമിസംഘം കാറുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദിത്യന്‍. ആദിത്യനും കുടുംബവും നിലവില്‍ പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആദിത്യനും അക്രമിസംഘവും തമ്മിലുണ്ടായ പിടിവലിയില്‍ ഇവര്‍ ഉപേക്ഷിച്ച കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. അക്രമിസംഘം വാളുപയോഗിച്ചാണ് വെട്ടിയത്. അക്രമികൾക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ആദിത്യന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.