കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്- ആശ അരവിന്ദ്

മോഡലിങ്ങ് രംഗത്തുനിന്നും സിനിമ മേഖലയിലേക്കെത്തിയ അഭിനയത്രിയാണ് ആശ അരവിന്ദ്. ഇരുന്നൂറോളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ ‘അരികെ’ ആണ് ആദ്യ ചിത്രം. അതിനുശേഷം ‘അന്നയും റസൂലും’ എന്ന ചിത്രത്തിൽ അഭിനയിച്ചു. വേഗം, സ്വർഗ്ഗത്തേക്കാൾ സുന്ദരം, ‘കുമ്പസാരം, പുഞ്ചിരിക്കു പരസ്പരം, കട്ടപ്പനയിലെ റിത്വിക് റോഷൻ, ബഷീറിന്റെ പ്രേമലേഖനം, പുള്ളിക്കാരൻ സ്റ്റാറാ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ഇപ്പോളിതാ ആശയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

18 വർഷമായിട്ട് ഒമാനിലാണ്. മോൾടെ പഠിത്തം കരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോൾക്ക് സ്‌കൂൾ ഉള്ളതുകൊണ്ട് നല്ല തിരക്ക് ആയിരിയ്ക്കും. ഞാൻ മുൻപ് ജോലി ചെയ്യുന്നുണ്ടായിരുന്നു, ഇപ്പോൾ ഇല്ല. രണ്ടുമൂന്നു സിനിമ ഇറങ്ങാൻ ഉണ്ട്. ഡോ ഗംഗാധരൻ സാറിന്റെ ഒരു ബയോപിക് ഇറങ്ങാൻ ഉണ്ട്. ഫീനിക്സ് ഇറങ്ങി, ഇനി സന്തോഷം ഇറങ്ങാൻ ഉണ്ട്. ന്യൂ ഇയർ ആയിട്ട് കുറച്ചുകൂടി ഡിസിപ്ലിൻ ആയിട്ട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ല. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിൻ ഒക്കെ ഉണ്ടായിരുന്നു, എന്നാലും കൃത്യ സമയത്ത് എഴുന്നേൽക്കണം, എല്ലാ വർക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിൻ ആണ് ഉണ്ടാക്കേണ്ടത്.

പിന്നെ എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്, എനിക്ക് നല്ലതാണെന്നു തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. ഏറ്റവും വലിയ അത്ഭുതം ‘പ്രളയശേഷം ജാലകന്യക’ എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ചു കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യം ഉണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങ് ആയ ആളാണ്, ചെറുപ്പം മുതലേ അങ്ങിനെ തന്നെയാണ്. ഞാൻ ഇതിന്റെ കൂടെ യോഗ ഒക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്” – ആശ അരവിന്ദ് പറയുന്നു.