ഭാരൃയുടെ മയ്യത്തിനോടപ്പം നാട്ടിൽ പോകുവാൻ കുഞ്ഞിനെയും നെഞ്ചത്ത് ചേർത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന, കുറിപ്പ്

കോവിഡിൽ ഏറ്റവും അധികം ബുദ്ധിമുട്ടിയത് പ്രവാസികളാണ്. നാട്ടിലുളളവർക്ക് യാതൊരു കോവിഡ് മാനദഢങ്ങളില്ലാതെ എന്തും ചെയ്യാം,ജാഥ നയിക്കാം,കൂട്ടം കൂടാം,ആൾക്കൂട്ടങ്ങൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ല. ഇവിടെ നിന്നും ആർ ടി പിസി ആർ ടെസ്റ്റും നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വീണ്ടും പരിശോധന,അതു കൂടാതെ 7 ദിവസത്തെ ക്വാറൻറെയിനും.ഗൾഫിൽ നിന്നും വരുന്ന കൊറോണ വെെറസിന് വ്യാപനശക്തി കൂടുതലാണോ,ഇത് പ്രവാസികളോട് മാത്രം കാണിക്കുന്ന ക്രൂരതയാണ്.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് യുഎഇയിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേറി പറയുന്നു.ഭാരൃ മരിച്ചിട്ട് മയ്യത്തിനോടപ്പം നാട്ടിൽ പോകുവാൻ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേർത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാൻ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേർ പ്രയാസം അനുഭവിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ഈ മരിച്ച മയ്യത്തുകളെ നിസ്സഹാനായി നോക്കി നിൽക്കുവാനെ ഇപ്പോൾ കഴിയുന്നുളളു.വിതുമ്പി പോവുകയാണ്.മരിച്ച പ്രവാസികളോട് പോലും ക്രൂരത.ഭാരൃ മരിച്ചിട്ട് മയ്യത്തിനോടപ്പം നാട്ടിൽ പോകുവാൻ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേർത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാൻ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേർ പ്രയാസം അനുഭവിക്കുകയാണ്.ഇവിടെ നിന്ന് പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഇവിടെ എത്തി വീണ്ടും ഒരു പരിശോധന നടത്തുന്നതിൻറെ ആവശ്യം എന്തിനാണ്.നവജാത ശിശുവിനെ പോലും നിങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നു. ശരാശരി ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികളെ ദുരിതകയത്തിലേക്ക് തളളിവിടുകയാണ് ഈ കാടൻ നിയമങ്ങൾ.

നാട്ടിലുളളവർക്ക് യാതൊരു കോവിഡ് മാനദഢങ്ങളില്ലാതെ എന്തും ചെയ്യാം,ജാഥ നയിക്കാം,കൂട്ടം കൂടാം,ആൾക്കൂട്ടങ്ങൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ല. ഇവിടെ നിന്നും ആർ ടി പിസി ആർ ടെസ്റ്റും നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വീണ്ടും പരിശോധന,അതു കൂടാതെ 7 ദിവസത്തെ ക്വാറൻറെയിനും.ഗൾഫിൽ നിന്നും വരുന്ന കൊറോണ വെെറസിന് വ്യാപനശക്തി കൂടുതലാണോ,ഇത് പ്രവാസികളോട് മാത്രം കാണിക്കുന്ന ക്രൂരതയാണ്.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ എത്രയും പെട്ടെന്ന് പിൻവലിക്കണം ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാഹചര്യം വളരെ മോശമായ സാഹചര്യത്തിലും ദ്രോഹിക്കുന്ന നടപടികളാണ് നമ്മുടെ സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്.നമ്മുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്കില്ലാത്ത നിയന്ത്രണങ്ങൾ പ്രവാസികളോട് സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

നാലു പേരടങ്ങുന്ന കുടുംബം നാട്ടിലേക്ക് വരുന്നതിന്, വിമാനക്കൂലിക്ക് പുറമെ വിദേശത്തും, നാട്ടിലുമായി രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാൽ, ലക്ഷക്കണക്കിനു രൂപയാണ് ചെലവ് വരുന്നത്. ഈ ദുരവസ്ഥ മനസിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശക്തമായ ഭാഷയിൽ കേരള സർക്കാർ ആവശ്യപ്പെടണം. കേന്ദ്രസർക്കാർ നയം മാറ്റാൻ തയാറാകാത്ത പക്ഷം, മുൻപ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന പ്രവാസികളുടെ ടെസ്റ്റ് നടത്താനുള്ള ചെലവ് കേരള സർക്കാരോ, നോർക്കയോ തന്നെ വഹിച്ച് പ്രവാസികളെ സഹായിക്കണം.

പ്രവാസികളുടെ ആവശ്യത്തിനാണ് നോർക്കയൊക്കെ പ്രവർത്തിക്കുന്നത്.കേരള സർക്കാരിൻറെ പ്രവാസി ചിട്ടിയുടെ കാര്യത്തിന് ഏറ്റവും മുൻപന്തിയിൽ നിന്ന ആളാണ് ഞാൻ,അന്ന് നോർക്കയുടെ തിരുവന്തപുരത്തുളള ഓഫീസിൽ പോയി അധികാരികളെ കണ്ടപ്പോൾ എനിക്ക് വാക്ക് തന്നതാണ്,പ്രവാസികൾക്ക് എന്ത് പ്രശ്നമുണ്ടായാലും നോർക്ക കൂടെയുണ്ടാകുമെന്നാണ്.ആ വാക്കുകൾക്ക് കുറെച്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ പ്രശ്നത്തിൽ നോർക്കയും,സർക്കാരും ഇടപെടണം.ഇവിടെ വരുന്ന മന്ത്രിമാരും,രാഷ്ട്രീയ നേതാക്കളും പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നത് കേട്ട് വിശ്വസിച്ചവരാണ് നമ്മൾ,.എത്രയും പെട്ടെന്ന് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൗജന്യമാക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി,ഞങ്ങൾ പ്രവാസികൾ വരും.