രാം ലല്ലയുടെ മുന്നിൽ കാണിക്കയായി സ്വർണ്ണവും പണവും കുമിഞ്ഞു കൂടുന്നു

സമ്മാനങ്ങളും സംഭാവനകളും ഒപ്പം ഭകരെയും കൊണ്ട് നിറഞ്ഞ് രാമക്ഷേത്രം അതിശയിപ്പിക്കുകയാണ് ക്ഷേത്രത്തിന്റെ നടവറവിന്റെ കാണിക്കയുടെയും സന്ദര്ശകരുടെയും കണക്കുകൾ

വെറും ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചവരുടെ എണ്ണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഏതാണ്ട് 60 ലക്ഷം പേരാണ് ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചത്. എന്നാൽ ഇപ്പോഴിതാ ഒരു മാസം കൊണ്ട് ഭക്ത ജനലക്ഷങ്ങൾ ക്ഷേത്രത്തിന് നൽകിയ കാണിക്കയുടെ കണക്ക് പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്.ഏതാണ്ട് 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും ലഭിച്ച 25 കോടി രൂപയുമാണ് വെറും ഒരു മാസത്തിനുള്ളിൽ കാണിക്കയായി ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ചത് . അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് ഇത് വരെ പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ ആ തുക കണക്കിൽ പെടുത്തിയിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. അത് കൂടി ഉൾപ്പെടുത്തുമ്പോൾ ഒരുപക്ഷെ തുക ഇതിന്റെ ഇരട്ടിയായാലും അതിശയിക്കാനില്ല. ഭക്ത ജനങ്ങളുടെ ഭഗവാൻ ശ്രീരാമനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്

എന്നാൽ ഭക്തർ നൽകുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്ക് ഏർപ്പെടുത്തിയിട്ടുണ്ട് രാമക്ഷേത്ര അധികൃതർ. തീർത്ഥാടകര്‍ക്ക് രസീത് നൽകാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകള്‍ ക്ഷേത്രത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അത്ര തന്നെ ബോക്സുകളും കാണിക്കയിടാനായി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ഉടൻ തന്നെ ക്ഷേത്ര കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങുമെന്നും പ്രകാശ് ഗുപ്ത പറഞ്ഞു

അയോധ്യ ക്ഷേത്രം കൊണ്ട് ഉത്തർ പ്രദേശിൽ ഈ വർഷം കിട്ടുന്ന വരുമാനം മൊത്തത്തിൽ 4 ലക്ഷം കോടി രൂപ. 2024 വർഷം നികുതി ഇനത്തിൽ മാത്രം ഉത്തർ പ്രദേശ് സർക്കാരിനു ലഭിക്കുക 5000 കോടിയുടെ വരുമാനം. ക്ഷേത്രത്തിനു കിട്ടുക 2 ലക്ഷം കോടിയിലധികം വരുമാനം എന്നും കണക്കാക്കുന്നു. ഒരു വർഷം 30 ലക്ഷം സർക്കാർ ശംബളത്തോടെ ഉദ്യോഗസ്ഥർക്ക് തൊഴിൽ ദിനങ്ങളാണ്‌ ക്ഷേത്രം നല്കുന്നത്. 10000ത്തിലധികം കച്ചവടക്കാർക്ക് വരുമാനം. കേന്ദ്ര സർക്കാരിനും ഇതേ സമയത്ത് 5000ത്തോളം കോടി രൂപ നികുതി കിട്ടും. റെയിൽ വേ വിമാനത്താവളം, വിമാന കമ്പിനികൾ, ടൂറ്യൂസ്റ്റ് സർവീസുകൾ എന്നിവയ്യ്ക്ക് കിട്ടുന്ന വരുമാനം വേറെ. അയോധ്യാ വാസികൾക്ക് ലഭിക്കുന്ന വരുമാനവും കച്ചവടവും നിർമ്മാണ മേഖലക്ക് കിട്ടുന്ന ലക്ഷ കണക്കിനു കോടികളും വേറെ. അതായത് 2024ൽ ഏറ്റവും അധികം ലക്ഷം കോടികൾ എത്തുന്ന സ്ഥലായി ഈ അയോധ്യ മാറുകയാണ്‌

അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട് . അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട് . അയോദ്ധ്യയിൽ നടക്കുന്ന സമഗ്ര വികസന പ്രവർത്തനങ്ങളാണ് ഇത്രയേറെ ഭക്തർ ഇവിടെയെത്തുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികൾ അയോദ്ധ്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവൽക്കരണം, പുതിയ വിമാനത്താവളങ്ങൾ, ഘാട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മൂലം അയോദ്ധ്യയിൽ പുതിയ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയാണ്.

പിടിഐ റിപ്പോർട്ട് പ്രകാരം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി, അയോധ്യ നഗരത്തിന്റെ നവീകരണത്തിനും പുനർവികസനത്തിനുമായി ഏകദേശം 85,000 കോടി രൂപയാണ് ചെലവഴിച്ചത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുഖം മിനുക്കലാണ് അയോധ്യയിൽ നടന്നത്. 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ നഗരമാണ് അയോധ്യയിപ്പോൾ. പ്രതിഷ്ഠാ ദിനം കഴിഞ്ഞ് ക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.രാജ്യത്തിന്റെ വരുമാനത്തിലെക്ക് ഏഴ് ശതമാനം മാത്രമാണ് വിനോദസഞ്ചാര മേഖലയുടെ സംഭാവന. മറ്റ് വികസിത, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം വരെ താഴെയാണ് ഈ കണക്ക്. അയോധ്യ നവീകരണത്തിലൂടെ ഉത്തർപ്രദേശ് സർക്കാരിന് 25,000 കോടി രൂപയുടെ നികുതി വരുമാനമാണ് ലഭിക്കാൻ പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.