ഓരോ ദിവസവും ഓരോ ഞെട്ടലാണ്, അടുത്തടുത്ത് രണ്ട് വേർപാടുകൾ-ബീന ആന്റണി

സീരിയൽ ലോകത്ത് ഒരുപാട് മരണങ്ങളാണ് അടുത്തിടെയായി നടക്കുന്നത്. ഇതിൽ പകുതിയിലേറെയും ആ ത്മഹത്യയാണെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അവതാരകയും, സിനിമാ-സീരിയൽ താരവുമായ രഞ്ജുഷയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയത്. അതിന്റെ സങ്കടങ്ങളും ചർച്ചകളും കെട്ടടങ്ങുന്നതിന് മുന്നേയാണ് സീരിയൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത വിയോഗ വാർത്തയും പുറത്തെത്തിയത്. ഡോക്ടർ കൂടിയായ പ്രിയ മരിച്ചത് ഹൃദയംസ്തംഭനം മൂലമാണ്. അതും എട്ടുമാസം ഗർഭിണിയായിരിക്കെ. പ്രിയയുടെ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

പ്രിയയുടെ മരണത്തോടെയും, കുഞ്ഞിന്റെ അവസ്ഥയോടെയും, പ്രിയയ്‌ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന ഭർത്താവിന്റെ സ്ഥിതിയും ദയനീയമാണെന്നാണ് താരങ്ങളെ അടുത്തറിയാവുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അതിനിടെ രഞ്ജുഷയുടെ വീട് സന്ദർശിച്ച് മടങ്ങവേ നടിയായ ബീനാ ആന്റണിയും, ഭർത്താവ് മനോജും പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.

‘നമ്മൾ പറഞ്ഞതൊക്കെ വളച്ചൊടിച്ചും മറ്റുമാണ് പലരും പോസ്റ്റ് ചെയ്യുന്നത്. രഞ്ജുഷ അവളുടെ മകളെ ഓർത്തില്ലല്ലോ എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതൊരു സങ്കടത്തോടെയാണ് ഞാൻ പറയുന്നത്. മറ്റൊന്നും പറയാൻ ഞാൻ ആളല്ല. നമുക്കിപ്പോൾ ഓരോ ദിവസവും ഓരോ ഞെട്ടലാണ്. ഇപ്പോഴിതാ ഡോ.പ്രിയങ്ക. ഞങ്ങളുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള കുട്ടിയാണ്. ആദിത്യൻ സാറ് പോയി, അപർണ്ണ പോയി. ഇപ്പോൾ ആകെ ഒരു ഷോക്കിലാണുള്ളത്. എന്തെങ്കിലും പറഞ്ഞാൽ അത് ആളുകൾ വേറെ രീതിയിലാണ് എടുക്കുന്നത്. സങ്കടം മാത്രമേയുള്ളു’ എന്നും ബീന ആന്റണി പറയുന്നു.