കണ്ണൂരില്‍ ബിയര്‍ നിര്‍മ്മാണ കേന്ദ്രത്തിന് അനുമതി

തിരുവനന്തപുരം: കണ്ണൂരിൽ ബിയര്‍ ഉൽപാദന കേന്ദ്രത്തിന് സർക്കാർ അനുമതി. പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ ജില്ലയിലെ വാരത്തു സ്ഥാപിക്കാന്‍ ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പാലക്കാടിനും തൃശൂരിനും ശേഷം ഇപ്പോള്‍ സംസ്ഥാനത്തെ മൂന്നാമത്തെ ബീയര്‍ ഉല്‍പാദന കേന്ദ്രമാണ് കണ്ണൂരിലേത്.

കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നാല്‍പ്പതു ശതമാനവും അന്യസംസ്ഥാനത്തു നിന്നുള്ളതാണെന്നും, ഈ സംരംഭം കൊണ്ട് ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത. അനുമതി കൊടുക്കാന്‍ കാരണം നികുതിയിനത്തില്‍ ലഭിക്കാവുന്ന അധിക വരുമാനമാണന്ന് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയില്‍ പറയുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 86 പുതിയ ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. മേയ് അവസാനത്തെ കണക്കനുസരിച്ച് ലൈസന്‍സിനായി 21 അപേക്ഷകള്‍ എക്സൈസ് കമ്മിഷണര്‍ക്കു ലഭിച്ചിട്ടുണ്ട്.