ബിജേഷ് ഒളിവിൽ പോയത് അനു മോളുടെ മൊബൈൽ ഫോൺ വിറ്റു 5000 രൂപയുമായി

ഇടുക്കി . ഭർത്താവിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും ഭാര്യയുടെ 5 ദിവസം പഴക്കം ഉള്ള അഴുകിയ മൃതദേഹം കിട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ 27കാരി അനുമോളുടെ ഭർത്താവ് ബിജേഷ് ഈ സംഭവം നടന്നതിന് പിറകെ ഒളിവിൽ പോവുകയായിരുന്നു.

അനുമോൾ കൊലപ്പെടുത്തിയതിനു പിന്നാലെ അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് ബിജേഷ് കടന്ന് കളഞ്ഞതെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒളിവിൽ പോയ ബിജേഷ് കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്ക് ഫോൺ അയ്യായിരം രൂപയ്ക്ക് ആണ് വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുള്ളതുകൊണ്ടു വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നും കാട്ടി ബിജേഷ് പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ 21നാണ് അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാത്തതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തുന്നത്.

ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായി. ഞായറാഴ്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് ബിജേഷ് ഫോണ്‍ വിൽപ്പന നടത്തുന്നത്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്ഐ കെ ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായവും പൊലീസ് തേടിയിരിക്കുകയാണ്.

അനുമോളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍ക്ക് ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നടത്തിയ തിരച്ചിലില്‍ ആണ് കട്ടിലനിടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മകളുടെ മൃതദേഹം കണ്ടെത്താനായത്. ഈ സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അനുമോളുടെ ഭർത്താവു വെങ്ങാലൂര്‍ക്കട സ്വദേശി വിജീഷിനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, വെള്ളിയാഴ്ചയാണ് അനുമോള്‍ വീട്ടിലെത്തിയത്. രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഇറങ്ങിപ്പോയെന്ന് അറിയിച്ച ഭര്‍ത്താവ് വിജേഷിനെ കാണാതെ ആകുക ആയിരുന്നു. ഞായറാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും പൊലീസിൽ പരാതി നല്‍കിയത്. പരാതി നൽകാൻ പോകുന്നതിന് മുൻപ് യുവതിയുടെ കുടുംബം ബിജേഷിന്റെ വീട്ടിൽ വരികയും അമ്മ ഫിലോമിന കിടപ്പുമുറിയിൽ കയറാൻ ശ്രമിച്ചപ്പോൾ ബിജേഷ് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കുടുംബത്തിന് സംശയമൊന്നും തോന്നിയില്ല. പിന്നാലെ കട്ടപ്പന പൊലീസിൽ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയും ഉണ്ടായി. പരാതി നൽകിയതിന് പിന്നാലെ ബിജേഷിനെയും കാണാതാവുകയായിരുന്നു.

മാതാപിതാക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടതോടെയാണ് ബിജേഷിനെ കാണാനില്ലെന്ന വിവരം മനസ്സിലായത്. യുവതിയുടെ സഹോദരനും അച്ഛനും ചേർന്ന് പിൻവശത്തെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുവഭപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിലെ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. വിവരമറിഞ്ഞ് ദമ്പതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് കട്ടപ്പന പൊലീസില്‍ പരാതി നല്‍കുന്നത്. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തിങ്കളാഴ്ച വീട്ടുകാര്‍ അനുമോളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. പൂട്ടിയിട്ട നിലയിലായിരുന്നു വീട്. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുവഭപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.