മണ്ണെണ്ണ ഉള്ളിൽച്ചെന്നു ; വിദ്യാർത്ഥിക്ക് ദാരുണ മരണം

ചെർക്കള : പത്താംക്ലാസ് മണ്ണെണ്ണ ഉള്ളിൽച്ചെന്നതിനെ തുടർന്ന് മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം.എ.ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. ചികിത്സയിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥതയെത്തുടർന്നാണ് ആസ്പത്രിയിലെത്തിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്‌. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു.

ഇത് കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയ ശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ).