ജൂല റൈഡ് തകർന്നു വീണ് അപകടം ; ഡിസ്‌നിലാൻഡിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

അജ്മീർ : ജൂല റൈഡ് തകർന്നു വീണ് കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്. അജ്മീറിലെ ഡിസ്‌നിലാൻഡിൽ ജൂല റൈഡ് കേബിൾ പൊട്ടി 30 അടി ഉയരത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്.

അപകടത്തിൽ 7 കുട്ടികളടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റൈഡിനായി ഇതിൽ 25 പേർ ഉണ്ടായിരുന്നു . അപകടത്തിനു പിന്നാലെ റൈഡിന്റെ നടത്തിപ്പുകാരൻ ഉൾപ്പെടെ എല്ലാവരും മേളയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ജെഎൽഎൻ ആശുപത്രിയിൽ ചിത്സയിലാണ്.