സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം, കേസില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് മാതാപിതാക്കള്‍

കൊച്ചി. സിഎ വിദ്യാര്‍ഥിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിറവം മണ്ഡലത്തില്‍ നടന്ന നവകേരള സദസ്സിലാണ് പരാതി നല്‍കിയത്. മകളുടെ ആത്മഹത്യയാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

കൊച്ചിക്കായലില്‍ 2017 മാര്‍ച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കുടുംബവും കര്‍മസമിതിയും പരാതി ഉന്നയിച്ചതോടെ അന്വേഷണം ക്രൈംബ്രാഢഞ്ചിന് കൈമാറിയിരുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉള്ളത് കൊണ്ടാണ് മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ദിവസം മുതല്‍ പോലീസിന് കൃത്യമായ നിര്‍ദേശം ഉന്നതങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.

മിഷേലിനെ കാണാതായ ദിവസം രാത്രി വനിതാ പോലീസ് സ്‌റ്റേഷനിലും കസബ പോലീസ് സ്‌റ്റേഷനിലും സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഷാജി പറയുന്നു.