സമൂഹമാധ്യമ ആപ്പുകളെ കേന്ദ്രസർക്കാർ നിയന്ത്രിക്കാനൊരുങ്ങുന്നു.

ന്യൂഡൽഹി. സമൂഹമാധ്യമ ആപ്പുകളെ കേന്ദ്രസർക്കാർ നിയന്ത്രിക്കാനൊരുങ്ങുന്നു. വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളെ ആണ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് നിയന്ത്രിക്കാൻ ആലോചിക്കുന്നത്. ആപ്പുകളുടെ ദുരുപയോഗവും സുരക്ഷയും മുൻനിർത്തി നിയന്ത്രണമെന്നാണ് കേ​ന്ദ്രസർക്കാർ ഇത് സംബന്ധിച്ച വിശദീകരണം.

ടെലി​കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ടെലികോം റെഗുലേറ്ററുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ആപ്പുകളെ നിയന്ത്രിക്കുന്നത് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുകയാണ്. സാ​ങ്കേതികവിദ്യ അതിവേഗത്തിൽ മാറുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമ ആപ്പുകളുടെ ദുരുപയോഗവും വർധിക്കും.

ആപ്പുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും അവയു​ടെ ദുരുപയോഗം തടയാനായി ഇവയു​ടെ മേൽ നിയന്ത്രണം കൊണ്ടു വരേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷനിൽ സർക്കാറും വാട്സാപ്പും തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ ആപ്പുകൾക്ക് ബാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. എന്നാൽ, സ്വകാര്യത മുൻനിർത്തി വിവരങ്ങൾ നൽകാനാവില്ലെന്ന് ആപ്പുകൾ നിലപാടെടുത്തിരുന്നതാണ് നിരോധനത്തിലേക്ക്
കാര്യങ്ങൾ എത്തിക്കുന്നത്.