ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി; ഒപ്പം വേലിയേറ്റവും

കൊച്ചി: പ്രളയത്തിനൊപ്പം കടല്‍ക്ഷോഭവും. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. കടല്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്.ഇതോടൊപ്പം വേലിയേറ്റവും ആരംഭിച്ചു.ഇത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. ഇടുക്കി ഡാം തുറന്ന സമയത്ത് പെരിയാറില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാകാതിരുന്നത് അന്ന് കടല്‍ശാന്തമായിരുന്നതു കൊണ്ടാണ്.

ഒപ്പം അന്ന് വേലിയിറക്കവുമായിരുന്നു.അതുകൊണ്ട് പെരിയാറിലെ വെള്ളം വന്നപോലെ തന്നെ കടലിലേക്ക് കഴുകി. എന്നാലിന്ന് കടലാക്രമണവും വേലിയേറ്റവും ഒന്നിച്ചുണ്ടാകുന്നത് പുഴയില്‍ നിന്ന് കടലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തി.അതാണ് പെരിയാറും ചാലക്കുടി പുഴയും കൂടുതലായി കരകവിയാന്‍ കാരണം.

ഒരു ഭാഗത്ത് 33 ഡാമുകള്‍ കുത്തൊഴുക്കി വിടുന്ന വെള്ളം.മറുഭാഗത്ത് കരയിലേക്ക് കയറുന്ന കടലും വേലിയേറ്റവും കേരളം അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയിലായി.