ചെമ്മണ്ണൂർ, ഫ്രാൻസീസ് ആലുക്കാസ് ജ്വല്ലറിയിൽ സ്വർണ്ണ നിക്ഷേപം നടത്തിയവർ കരയുന്നു

KARMA WEB SPECIAL സ്വർണ്ണം തന്നെയാണ്‌ ഇപ്പോൾ എങ്ങും ചർച്ച. ഒന്നുകിൽ സ്വർണ്ണ കടത്ത്. അല്ലെങ്കിൽ സ്വർണ്ണ വില. അതിനിടെയാണ്‌ ചെമ്മണ്ണൂർ ജ്വല്ലറിയുടേയും ഫ്രാൻസീസ് ആലുക്കാസ് ജ്വല്ലറിയുടെയും സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ അംഗമായി ചതിക്കപ്പെട്ട അളുകൾ രംഗത്ത് വരുന്നത്.2018ൽ പണം ഈ ജ്വല്ലറികൾ പണം വാങ്ങി 2020ലെ വിലക്ക് സ്വർണ്ണം നൽകുന്നു. ഇപ്പോഴത്തേ വിലക്ക് സ്വർണ്ണം വാങ്ങാൻ 2 കൊല്ലം മുമ്പ് ജ്വല്ലറികളിൽ പണം നിക്ഷേപിച്ചവരുടെ അനുഭവം പുറത്ത് വന്നപ്പോൾ മണ്ടന്മാർ എന്നു വിളിച്ചാണ്‌ സോഷ്യൽ മീഡിയ പോലും അതിനെ വരവേല്ക്കുന്നത്. ജ്വല്ലറികൾ ഇങ്ങിനെ ചതി നടത്തുമ്പോൾ സുരക്ഷിതമായതും ലാഭകരമായതും റിസർവ് ബാങ്ക് നടത്തുന്ന സ്വർണ്ണ ബോണ്ട് നിക്ഷേപം അറിയുക

ഇപ്പോൾ ഒരു ഗ്രാമിന്റെ പണം റിസർവ് ബാങ്കിൽ നല്കിയാൽ ആ ഒരു ഗ്രാം സ്വർണ്ണം നിങ്ങൾക്കായി ബാങ്ക് സ്വരുപിച്ച് വയ്ക്കും. 8 കൊല്ലം കഴിയുമ്പോൾ അന്നത്തേ മൂല്യത്തിൽ തന്നെ ആ സ്വർണ്ണം തിരികെ തരും. കൂടാതെ 2.2 ശതമാനം പലിശയും നല്കും. മാസാമാസം ബാങ്ക് അക്കൗണ്ടിൽ ഈ തുക എത്തും. കൂടാതെ ഈ ബോണ്ട് 8 കൊല്ലത്തിനു മുമ്പേ അതത് സമയത്തേ സ്വർണ്ണ വിലക്ക് തുല്യമായി ഷേർ മാർകറ്റിലും മറ്റും വില്ക്കാം. ഇത്തരത്തിൽ ഒരു വ്യക്തിക്ക് 4 കിലോ സ്വർണ്ണം വരെ വാങ്ങിക്കാം.

മറ്റൊരു പ്രത്യേകത നികുതി ഈടാക്കില്ല ഈ നിക്ഷേപത്തിന്‌. വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുകയും വേണ്ട നിക്ഷേപം നികുതി അടക്കാതെ നടത്തുകയും ചെയ്യാം. റിസർവ് ബാങ്കിലാണ്‌ ഇത് ചെയ്യുന്നത് എന്നതിനാൽ നല്ല ഉറപ്പും ലഭിക്കും. കേരളത്തിലെ പല ജ്വല്ലറികളും നിയമം മറികടന്ന് സ്വർണ്ണ നിക്ഷേപം നല്കി ജനത്തേ പറ്റിച്ചിരിക്കുന്നത് തിരിച്ചറിയുക. ജ്വല്ലറികളിൽ കൊടുത്ത പണം ജനങ്ങൾ തിരികെ ആവശ്യപ്പെടുക. കാരണം നിയമ വിരുദ്ധമായാണ്‌ അവർ ഇത് ചെയ്യുന്നത്. മണി ലോണ്ടറിങ്ങും റിസർവ് ബാങ്ക് നിയമങ്ങൾക്ക് എതിരുമാണ്‌ കേരളത്തിലെ ജ്വല്ലറികളുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് പരിപാടികൾ. ഇതുമായി ബന്ധപ്പെട്ട് കുടുങ്ങിയവരും പണം പോയവരും കർമ്മ ന്യൂസ് നമ്പറിൽ ബന്ധപ്പെടുക, വാടസപ്പ് നമ്പർ 0061415752113

ചെമ്മണ്ണൂരും ആലുക്കാസും നടത്തിയ അധാർമ്മിക ബിസിനസുകൾ, സഹസ്ര കോടികളുടെ സാമ്രാജ്യം പണിതതിനു പിന്നിൽ, റിസർവ് ബാങ്കില്ന്റെ സ്വർണ്ണ ബോണ്ടിൽ മാത്രം നിക്ഷേപിക്കൂ…ജ്വല്ലറികളുടെ തട്ടിപ്പ് തിരിച്ചറിയൂ