കുഞ്ഞിനെ ഓമനിക്കുന്ന ചിരു,മേഘ്‌ന രാജിന് സർപ്രൈസുമായി ആരാധകർ

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകരും കുടുംബാം​ഗങ്ങളും കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി.10 വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും വിവാഹിതായത്. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു ചിരഞ്ജീവി സർജയുടേത്.വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾ കഴിഞ്ഞതിനുപിന്നാലെയാണ് ചിരു മരണപ്പെടുന്നത്,മേഘ്ന നാലുമാസം ​ഗർഭിണിയായിരുന്നു അപ്പോൾ.

കുടുംബസമേതമുള്ള ചിരഞ്ജീവി സർജയുടെ എഡിറ്റഡ് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ജൂനിയർ ചിരു എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ഇതിനിടയിലായിരുന്നു ചിരുവിനേയും കുഞ്ഞതിഥിയേയും മേഘ്‌നയേയും ചേർത്ത് കുടുംബചിത്രങ്ങളൊരുക്കിയത്.അതീവ സന്തോഷത്തോടെ കുഞ്ഞിനെ താലോലിക്കുന്ന ചിരു,അരികിൽ മേഘ്‌ന,ചിരിച്ച മുഖത്തോടെ കുഞ്ഞിനെ കൈയ്യിലേന്തി നിൽക്കുന്ന ചിരു എഡിറ്റ് ചെയ്തുള്ള ഈ ചിത്രങ്ങളും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.ചിരുവുണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നേനെയെന്നും ആരാധകർ പറയുന്നു.

എന്നാൽ മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം ഒരുപാട് പ്രത്യേകതകളുമായെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.സർജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബർ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബർ ആറിനും.‘11.07 നാണ് അവന്റെ ജനനം. 2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ.