എതിര്‍ത്താല്‍ സിസ്റ്റത്തെ ഉപയോഗിക്കും, പിസി ജോര്‍ജിന്റെ അറസ്റ്റിനെതിരെ ശബ്ദമുയര്‍ത്തി ക്രിസ്ത്യന്‍ ഗ്രൂപ്പുകളും

ഹൈന്ദവ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ കേരള പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വലിയ ചര്‍ച്ചയാണ് ഉയരുന്നത്. പിസി ജോര്‍ജിന്റെ അറസ്റ്റിന് എതിരെ ശബ്ദം ഉയര്‍ത്തി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ വരെ രംഗത്ത് എത്തി. വിവിധ ക്രിസ്ത്യന്‍ സഭകളുടെ റലീജ്യസ് ഓര്‍ഗനൈസേഷനായ കാസ എന്ന സംഘടന ഇത് സംബന്ധിച്ച് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. കാസ ക്രിസ്ത്യന്‍ അസോസിയേഷന്‍ പറയുന്നതിങ്ങനെ.

പിസി ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയാല്‍. ഇന്ന് ഞായറാഴ്ചയും നാളെ റംസാനും പ്രമാണിച്ച് കോടതി അവധിയാണ്. ഇനി കോടതിയുള്ളത് ചൊവ്വാഴ്ചയാണ്. ഞങ്ങള്‍ക്ക് എതിരെ ആര് പ്രതികരിച്ചാലും കേരളത്തെ നിയന്ത്രിക്കുന്ന സിസ്റ്റം ഞങ്ങള്‍ ഉടനടി ഉപയോഗപ്പെടുത്തുമെന്ന് ചിലര്‍ കേരളത്തിന് നല്‍കുന്ന സിംബോളിക് മെസേജാണ് പിസി ജോര്‍ജിനെതിരെയുള്ള നടപടി.

നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രമുള്ളതാണോ, ക്രിസ്തു പിഴച്ച് പെറ്റവനെന്നും ക്രിസ്മസ് പിഴച്ച് പെറ്റവന്റെ ആഘോഷമെന്നും ആഭാസത്തരമെന്നും ക്രിസ്മസിന് തലേദിവസം വിളിച്ചു പറഞ്ഞ വാസിം അല്‍ ഹക്കിമിനെതിരെ പരാതി നല്‍കിയിട്ട് അഞ്ച് മാസം കഴിഞ്ഞു. മുസ്ലീം പ്രഭാഷകനായ ഇയാള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെവിന്‍ പീറ്ററാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ 2021 ഡിസംബര്‍ 31ന് പരാതി നല്‍കിയത്. കേസില്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.-കാസ പറയുന്നു.

പിസി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ പിണറായി വിജയന്റെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. ക്രിസ്തു പിഴച്ച് പെറ്റത് എന്നും പിഴച്ച് പെറ്റവന്റെ ആഘോഷമാണ് ക്രിസ്മസ് എന്നും കേരളവും ലോകവുമാകെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി എടുത്തിട്ടില്ല. ഈ ഇസ്‌ളാം മത പ്രഭാഷകന്‍ ഇപ്പോഴും കേരളത്തില്‍ സുഖമായി വാഴുമയാണ്. മാത്രമല്ല ഞങ്ങടെ മതത്തിനെതിരേ പറഞ്ഞാല്‍ കേരളത്തിലെ നിലവിലെ ഭരണ സംവിധാനത്തേകൊണ്ട് നടപടി എടുപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ അവിടെ നില്ക്കുന്നു എന്നാലോചിക്കാം. എന്തായാലും പി സി ജോര്‍ജിന്റെ അറസ്റ്റിനെ ക്രിസ്ത്യന്‍ സമുഹം അനുകൂലിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.