കോണ്‍ഗ്രസ് ആദായനികുതി വകുപ്പിനെതിരെ സുപ്രീംകോടതിയില്‍, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി. വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ അടക്കം 103 കോടി രൂപയും പലിശയും അടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സീതാറാം കേസരി കോണ്‍ഗ്രസ് ട്രഷററായിരുന്ന 1994-95 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിക്കൊപ്പം പുതിയതായി ലഭിച്ച 135 കോടി പിടിച്ചെടുത്ത ഹര്‍ജിയും പരിഗണിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

1994-95 വര്‍ഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാന്‍ കോണ്‍ഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ നോട്ടീസുകളെല്ലാം ഒരു മിച്ച് സുപ്രീം കോടതി കേള്‍ക്കുന്നത് ആദായ നികുതി വകുപ്പ് എതിര്‍ക്കും.