കാസർകോഡ് സമൂഹ വ്യാപനം, കോവിഡ് രോഗിയെ സി.പി.എം നേതാവ് ഒളിപ്പിച്ച് കടത്തി

നിയമ വിരുദ്ധമായി ബന്ധുവിനെ കേരളത്തിൽ എത്തിച്ച സി.പി.എം നേതാവിനു കോവിഡ് രോഗം സ്ഥിരീകരിച്ചു. ചരക്ക് ലോറിയിൽ മഹാരാഷ്ട്രയിൽനിന്ന് ബന്ധുവിനെ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. അതിർത്തിയിൽ പോലീസ് പിടിക്കാതിരിക്കാൻ ഭരണ സ്വാധീനവും വരെ ഉപയോഗിച്ചു. എന്തായാലും ഇതെല്ലാം ചെയ്ത സി.പി.എം നേതാവിനും ഭാര്യക്കും മകൾക്കും ഇപ്പോൾ കോവിഡ് 19 രോഗം ബാധിച്ചിരിക്കുന്നു. മഹാരാഷ്ട്രയിൽനിന്ന് മേയ് നാലിനാണ് നിയമാനുസൃതമല്ലാത്ത വഴിയിലൂടെ നേതാവിന്റെ അടുത്ത ബന്ധു നാട്ടിൽ എത്തിയത്. അദ്ദേഹത്തെ കാറിൽ കയറ്റി നേതാവ് വീട്ടിൽ എത്തിക്കുകയായിരുന്നു.രോഗലക്ഷണം കാണിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബന്ധുവിന് 11-ാം തീയതി രോഗബാധ സ്ഥിരീകരിച്ചു.

തുടർന്ന് ഈ ബന്ധുവിനെ സ്വീക്രിക്കുകയും കാറിൽ യാത്ര ചെയ്യുകയും ചെയ്ത സി.പി.എം നേതാവിനും കുടുംബത്തിനും ഒന്നാകെ കോവിഡ് ബാധ വരികയായിരുന്നു. കാസർഗോഡ് സമീപ ദിവസങ്ങളിൽ കൂട്ടമായി റിപോർട്ട് ചെയ്യുന്ന വലിയ കേസാണിത്. സി.പി.എം നേതാവുമായി നിരവധി പേർ ആ ദിവസങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അവരും ആശങ്കയിലാണ്‌.രോഗലക്ഷണം കാണിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബന്ധുവിന് 11-ാം തീയതി രോഗബാധ സ്ഥിരീകരിച്ചു. തുടർന്ന് നിരീക്ഷണത്തിൽപ്പോയ നേതാവിന്റെയും ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു

ഈ നേതാവിനും ഭാര്യ (35), 11, 8 വയസ്സുള്ള രണ്ടു ആൺകുട്ടികൾക്കും കോവിഡ് 19 ബാധിച്ചിരിക്കുന്നു.കാസർകോട് ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ രണ്ടു ആരോഗ്യ പ്രവർത്തകർ, കാസർകോട് നഗരത്തിലെ 65 വയസ്സുള്ള പുരുഷൻ, കള്ളാറിലെ 26 വയസ്സുള്ള യുവാവ്, മഹാരാഷ്ട്രയിൽ നിന്നെത്തിയ 58, 31 പ്രായമുള്ള കുമ്പള സ്വദേശികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഈ സി.പി.എം നേതാവ് 3 തവണ അർബുദ രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. അതിനാൽ തന്നെ മറ്റ് രോഗം കൂടി ഉള്ളതിനാൽ വളരെ ഗൗരവമായാണ്‌ നേതാവിന്റെ ചികിൽസയും പരിചരണവും നൽകുന്നത്

ഇതിനിടെ ഈ സി.പി.എം നേതാവ് വഴി മറ്റുള്ളവർക്കും കോവിഡ് ഉണ്ടാവുകയും ചെയ്തു. നേതാവ് ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിച്ചു.ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച മുൻ സി.പി.എം.നേതാവിന്റെ ശവസംസ്കാരച്ചടങ്ങിലും രോഗം സ്ഥിരീകരിച്ച സി.പി.എം.പ്രാദേശിക നേതാവ് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈ നേതാവിൽ നിന്നാണ്‌ ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് പകർന്ന് കിട്ടിയത് എന്നും റിപോർട്ടുണ്ട്. അതായത് നിയമ വിരുദ്ധമായ നീക്കങ്ങ്നൾ നടത്തി സമൂഹ വ്യാപനത്തിനു കാരണമാവുകയായിരുന്നു ഈ സി.പി.എം നേതാവ്.

പൈവളിഗെ പഞ്ചായത്തംഗമാണ് നേതാവിന്റെ ഭാര്യ..ഈ കാലയളവിൽ ഭാര്യ പഞ്ചായത്തിന്റെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയും ഇപ്പോൾ ആശങ്കയായി.പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും വെള്ളിയാഴ്ച സ്രവപരിശോധനയ്ക്ക് എത്താനും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. മുംബൈയിൽ കോവിഡ് രോഗികൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് നേതാവിന്റെ അടുത്ത ബന്ധു നാട്ടിലെത്തിയത്. അത് അറിയാമായിരുന്നിട്ടും സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയായിരുന്നു. ഒരു നേതാവായിട്ട് പോലും നിയമവും നിർദ്ദേശവും പാലിക്കാതിരുന്നത് ഇപ്പോൾ കാസർകോടിനു തന്നെ ആശങ്കയായി മാറി. ഭരണപക്ഷം എന്ന ബലത്തിൽ സി.പി.എം നേവ്വ്താവ് കാണിച്ച ഈ നടപടി മൂലം കാരസ്സ്കോട് ജില്ലയിൽ ഇപ്പോൾ അനേകം പേരാണ്‌ കോവിഡ് രോഗം മൂലവും സമൂഹ പകർച്ച ഭീഷണിയും നേരിടുന്നത്