രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി. ഇന്നലെ 584 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,32,162 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,807 പേര്‍ രോഗമുക്തി നേടി. ഇതുവരെ 84,28,410 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 10,83,397 പരിശോധനകള്‍ നടത്തി ഇതുവരെ 12,95,91,786 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ദില്ലിയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗ ബാധ 7,546 ആയി. ഇന്നലെ 96 പേര്‍ മരിച്ചതോടെ ദില്ലിയിലെ ആകെ മരണം 8000 കടന്നു. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര 5,535, ഹരിയാന 2,212,പശ്ചിമ ബംഗാള്‍ 3,620,ആന്ധ്ര 1,316,തമിഴ്‌നാട് 1,707 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.