ഓസ്ട്രേലിയ ക്യാൻബറയിൽ ഏറ്റുമാനൂർ സ്വദേശി നെഞ്ചുവേദനയേ തുടർന്ന് മരിച്ചു

ഓസ്ട്രേലിയയിലെ ക്യാൻബറയിൽ ഏറ്റുമാനൂർ സ്വദേശി നെഞ്ചുവേദനയേ തുടർന്ന് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയും ക്യാൻബറയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറുമായ, അർജിൻ അബ്രഹാം എന്ന 37കാരനാണ്‌ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്.അപ്രതീക്ഷിതമായ വേർപാടിൽ ഞട്ടലിലും ദുഖത്തിലും ആണ്‌ പ്രവാസികൾ എന്ന് ക്യാൻബറ മലയാളികൾ അറിയിച്ചു.ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആംബുലൻസ് എത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്തു പരേതരായ അബ്രഹാം-സെലിൻ ദമ്പതികളുടെ മകനും, ഡെയ്സിയുടെയും മകനാണ്‌ അർജിൻ അബ്രഹാം. കല്ലറ പഴയപ്പള്ളി ഇടവക മണ്ണാട്ടുപറമ്പിൽ അബ്രഹാം എൽസമ്മ മകൾ നീന്റുവാണ് ഭാര്യ.മക്കൾ അലീസ അർജിൻ, അബ്രഹാം അർജിൻ സഹോദരങ്ങൾ മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.