പഠിക്കുന്ന പ്രായത്തിൽ പെൺകുട്ടികളോട് സംസാരിക്കാൻ മടിയുള്ള ആളായിരുന്നു ഞാൻ- ദിലീപ്

ഒരു സ്വകാര്യ പരിപാടിക്കിടെ നടൻ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ ഒരു തവണ ഏഴാംക്ലാസ്സിൽ തോറ്റയാളാണെന്നും വീണ്ടും തോൽക്കാതിരിക്കാൻ പരിശ്രമിച്ച് പഠിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. നമുക്ക് മുമ്പിൽ മറ്റൊരാൾ വിജയിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അവരേക്കാൾ അടുത്ത തവണ ശ്രമിക്കണം. ആരുടെയും മനസ്സ് മടുക്കാൻ പാടില്ല.

കോളേജ് കാലത്തെ കുറിച്ചും മുമ്പ് താരം സംസാരിച്ചിരുന്നു. താൻ സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ പെൺകുട്ടികളോട് സംസാരിക്കാൻ മടിയുള്ള ആളായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. നേരത്തെ യുസി കോളേജിലാണ് പഠിച്ചത്. ഒരിക്കൽ ചൊറിയണം പോലെയുള്ള കാര്യങ്ങൾ കോളേജിൽ ഉപയോഗിച്ചതിന്റെ പേരിൽ കേളേജിൽ ഇനി പഠിക്കാൻ വരേണ്ടെന്ന് പറഞ്ഞ് തന്നെ പുറത്താക്കിയെന്നും പിന്നീട് മഹാരാജാസിലേയ്ക്കാണ് പോയതെന്നും കോളേജിലെത്തിയപ്പോഴാണ് താൻ പെൺകുട്ടികളോടൊക്കെ സംസാരിച്ച് തുടങ്ങിയത്

തന്റെ പ്രശ്‌നങ്ങൾ എല്ലാം തീർന്നതിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാമെന്നാണ് താൻ കരുതിയിരുന്നതെന്ന് ദിലീപ് പറയുന്നത്. നാല് വർഷമായി താൻ സിനിമയുടെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും ദിലീപ് കൂട്ടിച്ചേർത്തു. ഞാൻ പ്രേമലു വരെയുള്ള സിനിമകൾ കണ്ടു. ഭ്രമയുഗം ഒക്കെ ഇനി കാണണം. തിയേറ്ററിന്റെ ഭാഗമായതു കൊണ്ട് ഒരു ഷോയിലും എന്ത് നടക്കുന്നുണ്ട് എന്നതൊക്കെ അറിയുന്നുണ്ട്.

നമ്മൾ അത്രയും ഫോളോ അപ്പ് ചെയ്യുന്ന ആൾക്കാരാണ്. തിയേറ്ററിലേക്ക് ജനങ്ങൾ വരുന്നു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം. എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററിൽ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാൻ പറ്റുന്നുണ്ട്. അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാൻ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വർഷം ഞാൻ സിനിമയേ ചെയ്തിട്ടില്ല.

എന്റെ പ്രശ്‌നങ്ങൾ ഒക്കെ തീരണ്ടേ. എല്ലാം തീർന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല. എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു. ഒരു നാല് വർഷമായി സിനിമയുടെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മൾ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്.