മാനസിക വൈകൃതം ബാധിച്ച ശ്രീജിത്തിനെ വെള്ള പൂശാൻ പാടു പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു- ഡോ അനുജ ജോസഫ്

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ശ്രീജിത്ത് രവിയെക്കുറിച്ചുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിലധികം, ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഇത്തരത്തിലുള്ള മാനസിക വൈകൃതം ബാധിച്ച ഇയാളെയൊക്കെ വെള്ള പൂശാൻ പാടു പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു, സൂക്കേട് ബാധിച്ച ഇയാളുടെ മാനസിക അവസ്ഥയ്ക്കു വല്ല ട്രീറ്റ്മെന്റ് കൊടുക്കേണ്ടതിനു പകരം ആളുടെ വീര ചരിതം പാടി നടക്കണോ?യെന്ന് അനുജ ജോസഫ് ചോദിക്കുന്നു

കുറിപ്പിങ്ങനെ..

കഴിഞ്ഞ ദിവസങ്ങളിലായി ഒരു നടന്റെ പ്രണയം, വിവാഹം എന്നു വേണ്ട കുടുംബപുരാണം ആണ് വാർത്തകളിലെങ്ങും നിറഞ്ഞു നിൽക്കുന്നെ, ആളു മാറ്റാരുമല്ല ശ്രീജിത്ത്‌ രവി, നടൻ ടി. ജി. രവിയുടെ മകൻ, എന്താപ്പാ ഇയാളുടെ ചരിത്രം പറഞ്ഞു ഇത്രയ്ക്കും അങ്ങോടു, പിന്നീടല്ലേ കാര്യം പിടി കിട്ടിയേ, അടുത്തിടെ ആളൊരു ‘മഹത്’ കാര്യം ചെയ്തു, അതിനെ തുടർന്നു അറസ്റ്റിലാകുകയും ചെയ്തുവത്രെ, തൃശ്ശൂരിൽ വച്ചു കുട്ടികൾക്ക് നേരെ സ്വഭാവവൈകൃതം കാണിച്ചതിനു അറസ്റ്റിലായി എന്നാണറിവ്, സമാനമായി മുൻപും ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് പോലും, ഇത്തരത്തിലുള്ള മാനസിക വൈകൃതം ബാധിച്ച ഇയാളെയൊക്കെ വെള്ള പൂശാൻ പാടു പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു, സൂക്കേട് ബാധിച്ച ഇയാളുടെ മാനസിക അവസ്ഥയ്ക്കു വല്ല ട്രീറ്റ്മെന്റ് കൊടുക്കേണ്ടതിനു പകരം ആളുടെ വീര ചരിതം പാടി നടക്കണോ?

ഇയാളിൽ നിന്നും തിക്താനുഭവം നേരിടേണ്ടി വന്ന ആ കുഞ്ഞുങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചാൽ മതിയാവും, culprit ആയ ആളുടെ വീരചരിതം ദേണ്ടേ കിടക്കുന്നു വാർത്തകളിൽ, എന്തു message ആണ് ഇതു വരുംതലമുറയ്ക്ക് നൽകുന്നെ, തോന്ന്യവാസം എന്തു വേണേലും കാണിച്ചോ, ഇവിടെ പാടി പുകഴ്ത്താൻ സമൂഹം നിൽക്കുന്നുവെന്നതാണോ? ഇനിയിപ്പോൾ അയാളുടെ മുൻകാല ഇന്റർവ്യൂ ആണെന്ന് തന്നെ കൂട്ടിക്കോ, ഇയാളുടെ കുടുംബക്കാർ എന്നു പറഞ്ഞു പരിചയപ്പെടുത്തുന്നവർ ഈ സമൂഹത്തിനു മുൻപിൽ അപഹാസ്യർ ആകുന്നത് മിച്ചം.‌

ദയവു ചെയ്തു, ഇത്തരത്തിലുള്ള മാനസിക വൈകൃതം ബാധിച്ചവരെ പുകഴ്ത്തി, ഇതൊക്കെ നിസ്സാരവൽക്കരണം ചെയ്യരുതേ. ഈ മാനസികവൈകല്യം ഉള്ളവർക്കു പ്രോത്സാഹനം നൽകുന്ന ഏർപ്പാടുകൾ അവസാനിപ്പിക്കുന്നതല്ലേ നമ്മുടെ സമൂഹത്തിനു നല്ലതു.Let them go for a better treatment, instead of portraiting them as good ones.